ADVERTISEMENT

കോട്ടയം ∙ വിദേശ വിപണിയും ആഭ്യന്തര വിപണിയും അനുകൂലം, റബർ വിലയിൽ ഉണർവ്. കഴിഞ്ഞ ദിവസം കിലോയ്ക്ക് 157 രൂപയിലെത്തിയ റബർ വില അതേ രീതിയിൽ തുടരുകയാണ്. റബർ ലാറ്റക്സിന്റെ വിലയും കിലോയ്ക്ക് 100 കടന്നു. ചൈനയിലെ ഒരാഴ്ചത്തെ അവധി കഴിഞ്ഞ് ഇന്നലെ വിപണി തുറന്നു. ചൈനീസ് പുതുവർഷത്തിനു ശേഷമുള്ള ദിനങ്ങൾ റബർ വില വീണ്ടും ഉയരാൻ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്ന് റബർ ബോർഡ് ചെയർമാൻ ഡോ. കെ.എൻ. രാഘവൻ പറഞ്ഞു. 

കോവിഡിന് ശേഷം വിദേശ രാജ്യങ്ങളിൽ നിന്നു റബർ വാങ്ങിയിരുന്ന ഇന്ത്യൻ കമ്പനികൾ ഇന്ത്യൻ റബർ വാങ്ങിത്തുടങ്ങി. രാജ്യാന്തര റബർ വിതരണ ശൃംഖലയിൽ വന്ന തകർച്ചയാണ് കമ്പനികളെ ഇന്ത്യൻ റബർ വാങ്ങാൻ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ റബറിന്റെ ഉൽപാദനം വർധിച്ചതും ഗുണനിലവാരം മെച്ചപ്പെട്ടതും കമ്പനികളുടെ വിശ്വാസം നേടാനും ഇടയാക്കി. ബാങ്കോക്ക് അടക്കമുള്ള വിദേശ വിപണിയിൽ റബർ വില കൂടുകയും ചെയ്തു. റബർ ഉൽന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ കുറച്ചു. വാഹന വിപണിയിൽ ഉണർവ് വന്നതും റബർ മേഖലയ്ക്ക് ഗുണം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com