ADVERTISEMENT
കൊച്ചി ∙  കല്യാൺ ജ്വല്ലേഴ്സ് ആദ്യ പൊതു വിൽപനയ്ക്കു (ഐപിഒ) വച്ച മുഴുവൻ ഓഹരികളും രണ്ടാം ദിവസമായ ഇന്നലെ ‘സബ്സ്ക്രൈബ്’ ചെയ്യപ്പെട്ടു. ഇഷ്യു അവസാനിക്കുന്ന ഇന്നു കൂടി അപേക്ഷിക്കാൻ നിക്ഷേപകർക്ക് അവസരമുണ്ട്.റീട്ടെയ്ൽ വിഭാഗത്തിൽപ്പെട്ട നിക്ഷേപകർക്കുവേണ്ടി നീക്കിവച്ച ഓഹരികൾക്ക് 1.92 ഇരട്ടി അപേക്ഷകരെ ലഭിച്ചു. ജീവനക്കാരുടെ വിഹിതത്തിന് 1.93 ഇരട്ടി അപേക്ഷകരുണ്ടായി. അലോട്മെന്റ് 23നു നിശ്ചയിക്കും. അനുവദിക്കപ്പെടുന്ന ഓഹരികൾ ഡീമാറ്റ് അക്കൗണ്ടുകളിൽ 25നു വരവുവയ്ക്കും. സ്റ്റോക് എക്സ്ചേഞ്ചുകളിൽ 26ന് ലിസ്റ്റ് ചെയ്ത് ഓഹരികളുടെ ക്രയവിക്രയം തുടങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com