ADVERTISEMENT

ന്യൂഡൽഹി ∙ ഭക്ഷ്യ സംസ്കരണ മേഖലയെ പ്രോൽസാഹിപ്പിക്കാൻ ഉൽപാദന ബന്ധിത ആനുകൂല്യങ്ങൾ നൽകുന്നതിന് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. മൊത്തം 10,900 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തുക.ഇന്ത്യയിൽ ആഗോള ബ്രാൻഡുകൾ വികസിപ്പിക്കാനും അതിലൂടെ മൽസരശേഷി വളർത്താനുമാണ് ശ്രമം. നിശ്ചിത തോതിൽ ഉൽപാദനവും മുതൽമുടക്കുമുള്ള സംരംഭങ്ങൾക്കാവും ആനുകൂല്യങ്ങൾ നൽകുക. എന്നാൽ, നൂതന, ഓർഗാനിക് ഉൽപന്നങ്ങളുടെ സംരംഭങ്ങൾക്ക് ഈ വ്യവസ്ഥ ബാധകമാകില്ല. 

2021–22 മുതൽ 2026–27വരെയാണ് പദ്ധതി. അപേക്ഷിക്കാൻ ദേശീയ പോർട്ടൽ തയാറാക്കും. ആനുകൂല്യങ്ങൾ ലഭിക്കുന്നതോടെ ഭക്ഷ്യസംസ്കരണ മേഖലയുടെ ഉൽപാദനമൂല്യം 33,494 കോടിയായി വർധിക്കുമെന്നാണ് വിലയിരുത്തൽ. 2026–27 ആകുമ്പോഴേക്കും ഈ മേഖലയിൽ 2.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും. പദ്ധതിയുടെ മേൽനോട്ടത്തിന് കേന്ദ്രത്തിൽ ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയുണ്ടാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com