ADVERTISEMENT

ന്യൂഡൽഹി∙ 1990കളിൽ, എൻഡിഎ സർക്കാരിൽ ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹയെ പിന്മാറ്റ മന്ത്രി എന്നു വിളിച്ചിരുന്നു. ഒട്ടേറെ തീരുമാനങ്ങളിൽനിന്നു പിന്നാക്കം പോകേണ്ടിവന്നതുകൊണ്ടാണത്. ഇപ്പോഴത്തെ മന്ത്രി നിർമല സീതാരാമനും ഇതേ പാതയിലാണെനു കരുതണം. ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ വെട്ടിക്കുറയ്ക്കാൻ കഴിഞ്ഞ രാത്രി സർക്കാർ എടുത്ത തീരുമാനം മാറ്റുന്ന എന്ന മന്ത്രിയുടെ അറിയിപ്പോടെയാണ് ഇന്നലെ വിഡ്ഢിദിനം പിറന്നത്. 

അതു മാത്രമല്ല, കഴിഞ്ഞ 24 മണിക്കൂറിൽ പിൻവലിക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്ത സുപ്രധാന തീരുമാനങ്ങൾ പലതും ധനനമന്ത്രിയുടെ ഭരണമേഖലയിൽപ്പെട്ടവയാണുതാനും. ആധാർ നമ്പറും പാനും ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31 ആയിരുന്നത് 3 മാസത്തക്കു നീട്ടിയത് 31ന് രാത്രി. മാസംതോറുമുള്ള ബിൽ അടയ്ക്കലിന് ഉപയോക്താവിന്റെ അക്കൗണ്ടിൽനിന്നു പണമെടുക്കുന്നതിനുള്ള പുതിയ വ്യവസ്ഥകൾ റിസർവ് ബാങ്ക് ആറു മാസത്തേക്കു നീട്ടിയത് അന്നു പകൽ.

പുതിയ തൊഴിൽനിയമം ഇന്നലെ പ്രാബല്യത്തിലാകേണ്ടിയിരുന്നതും നീളുകയാണ്. സംസ്ഥാനങ്ങളുടെ സന്നദ്ധതക്കുറവാണു കാരണം. തൊഴിലിനെയും ശമ്പളത്തെയും സാരമായി ബാധിക്കുന്ന നിയമമാണ് അനിശ്ചിതത്വത്തിൽ. ഇതിൽ മിക്ക നീട്ടിവയ്ക്കലുകളും പ്രതീക്ഷിച്ചിരുന്നവയാണെങ്കിലും അവസാന നിമിഷമേ ആ പ്രഖ്യാപനം വരുന്നുള്ളൂ എന്നത് ഭരണനിർവഹണത്തിലെ പിഴവുതന്നെ. പലിശ കുറച്ച തീരുമാനം ‘നോട്ടക്കുറവെ’ന്നാണു മന്ത്രി പറഞ്ഞത്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com