ADVERTISEMENT

വാഷിങ്ടൻ∙ ഇന്ത്യ ഇക്കൊല്ലം, മുൻകൊല്ലത്തെക്കാൾ 12.5% സാമ്പത്തികവളർച്ച നേടുമെന്ന് രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്). കോവിഡ് ബാധയുണ്ടായിട്ടും കഴിഞ്ഞവർഷം വളർച്ച നേടിയ ഏക രാജ്യമായ ചൈനയ്ക്ക് ഇക്കൊല്ലം 8.6% വളർച്ചയാണ് ഐഎംഎഫ് അനുമാനിക്കുന്നത്. ഇന്ത്യ കഴിഞ്ഞ വർഷം 8% സാമ്പത്തിക ഇടിവാണു നേരിട്ടിരുന്നത്. 2022ൽ ഇന്ത്യ 6.9% വളർച്ച നേടുമെന്നും ചീഫ് ഇക്കോണമിസ്റ്റ് ഗീത ഗോപിനാഥ് പറഞ്ഞു. ചൈനയ്ക്ക് 5.6% ആണു പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വർഷം 3.3% ഇടിഞ്ഞ ലോക സമ്പദ് വ്യവസ്ഥ ഇക്കൊല്ലം 6%, അടുത്ത വർഷം 4.4% എന്നിങ്ങനെ വളരുമെന്നും അവർ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഇടിവ് ഒക്ടോബറിൽ പ്രവചിച്ചതിനെക്കാൾ 1.1% കുറവാണ്. രണ്ടാം പകുതിയിൽ ലോകമെങ്ങും ഉണ്ടായ ഉണർവാണ് തകർച്ചയുടെ ആഴം കുറച്ചത്. ലോകമെങ്ങുമായി 13 കോടിയിലേറെപ്പേരെ ഇതിനകം ബാധിച്ച കോവിഡ് നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ, ആരോഗ്യരക്ഷാ പദ്ധതികൾക്കാണു രാജ്യങ്ങൾ ഇപ്പോൾ മുൻഗണന കൊടുക്കേണ്ടത്. പ്രതിസന്ധിയിലുള്ള കുടുംബങ്ങളെയും സ്ഥാപനങ്ങളെയും പിന്തുണയ്ക്കുകയും വേണം– ഗീത ഗോപിനാഥ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com