ADVERTISEMENT

കൊച്ചി∙ ഇന്ത്യയിലെ, 100 കോടി ഡോളറിലേറെ (7200 കോടി രൂപ) മൂല്യം കൽപ്പിക്കപ്പെടുന്ന കമ്പനികളിൽ കേരളത്തിൽ നിന്ന് 3 എണ്ണം. ഐബിഎസ് സോഫ്റ്റ്‌വെയർ, ജോയ്ആലുക്കാസ്, യുഎസ്ടി എന്നിവയാണ് ക്രെഡിറ്റ് സ്വിസ് ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ പുതിയ ‘യൂണികോൺ’ പട്ടികയിൽ ഉൾപ്പെട്ടത്.

100 കോടി ഡോളറിലേറെ (7200 കോടി രൂപ) മൂല്യം കൽപ്പിക്കപ്പെടുന്നതും സ്വകാര്യ ഉടമസ്ഥതയിലുള്ളതുമായ ടെക്നോളജി സ്റ്റാർട്ടപ് കമ്പനികളെയാണ് പൊതുവെ ‘യൂണികോൺ’ എന്നു വിളിക്കുന്നതെങ്കിലും മാനദണ്ഡം വിപുലമാക്കി മറ്റു മേഖലകളിലെ കമ്പനികളെയും ഉൾപ്പെടുത്തിയാണ് ക്രെഡിറ്റ് സ്വിസ് റിപ്പോർട്ട് തയാറാക്കിയത്. ഇതുവരെ വിവിധ ഏജൻസികളുടെ വിലയിരുത്തൽ അനുസരിച്ച് ഇന്ത്യയിൽ 35–40 യൂണികോണുകളാണുണ്ടായിരുന്നത്. 

ക്രെഡിറ്റ് സ്വിസ് ലിസ്റ്റിൽ വണ്ടർ സിമന്റ്, ബൈജുസ് ആപ്, സെറം ഇൻസ്റ്റിറ്റ്യൂട്ട്, മണിപ്പാൽ ഹോസ്പിറ്റൽസ്, പിരമൽ ഗ്ളാസ് തുടങ്ങിയവയുണ്ട്. ഐടി രംഗത്തു മാത്രമല്ല ബയോടെക്,ഫാർമ, ഇ കോമേഴ്സ്, ഫിൻടെക്, ഫുഡ് ഡെലിവറി, ഓൺലൈൻ വിദ്യാഭ്യാസം, ജെം–ജ്വല്ലറി, ഫാക്ടറിഉൽപാദനം തുടങ്ങിയ രംഗങ്ങളിലാണ് ഇന്ത്യൻ യൂണികോണുകൾ. ക്രെഡിറ്റ് സ്വിസ്സിന്റെ വിലയിരുത്തൽ അനുസരിച്ച് ഈ 100 കമ്പനികളുടെ വിപണി മൂല്യം 24000 കോടി ഡോളറാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com