ബിഎസ്എൻഎൽ ടവർ കമ്പനി സ്വകാര്യവൽക്കരിക്കാൻ നീക്കം

BSNL
SHARE

ന്യൂഡൽഹി ∙ ബിഎസ്എൻഎല്ലിന്റെ ഉപസ്ഥാപനമായ ബിഎസ്എൻഎൽ ടവർ കമ്പനി ലിമിറ്റഡ്(ബിടിസിഎൽ) സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ നീക്കം. കമ്പനിയുടെ വികസനത്തിനു  പങ്കാളിയെത്തേടാനാണു പദ്ധതിയെന്ന് അധികൃതർ പറയുമ്പോൾ, ഓഹരി വിറ്റു സ്വകാര്യവൽക്കരിക്കുകയാണ് ലക്ഷ്യമെന്നു ജീവനക്കാർ ആരോപിക്കുന്നു. നീക്കത്തിനെതിരെ ബിഎസ്എൻഎൽ ജീവനക്കാരുടെ യൂണിയൻ രംഗത്തെത്തിയിട്ടുണ്ട്. 

2017 സെപ്റ്റംബറിലാണു ടവർ കമ്പനി രൂപീകരിച്ചത്. ബിഎസ്എൻഎല്ലിന്റെ ടവറുകളും അനുബന്ധ സംവിധാനങ്ങളും പൂർണമായി കൈമാറിയിരുന്നില്ല. കമ്പനി പ്രവർത്തനം പൂർണതോതിൽ ആരംഭിച്ചിരുന്നുമില്ല. ബിഎസ്എൻഎല്ലിനു കീഴിൽ 68,000ത്തിലേറെ മൊബൈൽ ടവറുകളാണുള്ളത്. ഇതിൽ 13,000 ടവറുകൾ സ്വകാര്യ മൊബൈൽ സേവനദാതാക്കൾക്കു വാടകയ്ക്കു നൽകിയിരിക്കുകയാണ്. ഇതിൽ 7000 ടവർ റിലയൻസ് ജിയോയാണ് ഏറ്റെടുത്തിരിക്കുന്നത്. 

ബിടിസിഎൽ പൂർണതോതിൽ പ്രവർത്തനമാരംഭിക്കാൻ സ്വകാര്യക്കമ്പനികളെ പങ്കാളിയാക്കാനാണു നീക്കം. എന്നാൽ ടവറുകളും ഒപ്ടിക്കൽ ഫൈബർ വസ്തുക്കളും സ്വകാര്യവൽക്കരിച്ച് 40,000 കോടി സ്വന്തമാക്കാനാണു കേന്ദ്രത്തിന്റെ നീക്കമെന്നു ബിഎസ്എൻഎൽ ജീവനക്കാരുടെ യൂണിയൻ(ബിഎസ്എൻഎൽഇയു) ആരോപിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA