75000 കോടി നികുതിബാധ്യത: ദാന വഴിയിൽ സാംസങ്

Samsung (Photo by Jung Yeon-je / AFP)
SHARE

സോൾ (തെക്കൻ കൊറിയ)∙ 1000 കോടിയിലേറെ ഡോളറിന്റെ (75000 കോടിയിലേറെ രൂപ) നികുതിബാധ്യത അൽപമെങ്കിലും കുറയ്ക്കാൻ ‘സാംസങ്’ അമൂല്യ കലാവസ്തുശേഖരം ദാനം ചെയ്യുന്നു. സാംസങ് സ്ഥാപക കുടുംബത്തിലെ കാരണവരായിരുന്ന ലീ കുൻ–ഹീ കഴിഞ്ഞ വർഷം മരണമടഞ്ഞതോടെ കുടുംബാംഗങ്ങൾ പിന്തുടർച്ചാവകാശ നികുതി ആയി 1000 കോടിയിലേറെ  നൽകേണ്ടിവരുമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു.

ലീ കുൻ–ഹീയുടെ ശേഖരത്തിലുള്ള പിക്കാസോയുടേതും ദാലിയുടേതുമടക്കമുള്ള 23000 പെയിന്റിങ്ങുകളാണു മ്യൂസിയങ്ങൾക്കു നൽകുന്നത്. ഇങ്ങനെ കലാവസ്തുക്കൾ ദാനം ചെയ്യുമ്പോൾ അവയുടെ മൂല്യത്തിന്മേലുള്ള നികുതിബാധ്യത ഒഴിവാകും. ഇതിനു പുറമെ 90 കോടി രൂപ ആരോഗ്യരക്ഷാ ഗവേഷണത്തിനു നൽകാനും സാംസങ് തീരുമാനിച്ചു. ഇതും നികുതി കുറയാൻ സഹായിക്കും.  5 വർഷം കൊണ്ട് 6 തവണകളായി വൻ നികുതിത്തുക നൽകിത്തീർക്കാമെന്നാണ് സാംസങ് പറഞ്ഞിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA