ADVERTISEMENT

ന്യൂഡൽഹി∙ പെട്രോൾ, ഡീസൽ വില ഇടവേളയ്ക്കു ശേഷം വർധിപ്പിച്ചു. ഇന്നലെ പെട്രോൾ വിലയിൽ 15 പൈസയുടെയും ഡീസൽ വിലയിൽ 18 പൈസയുടെയും വില കൂടി. 5 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം വർധനയുണ്ടാകുന്നത് ഇപ്പോഴാണ്. ഇടയ്ക്കു 2 തവണ വില കുറച്ചിരുന്നു.  രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വില ബാരലിന് 65.71 ഡോളർ ആയി ഉയർന്ന സാഹചര്യത്തിലാണ് വില വർധനയെന്ന് കമ്പനികൾ അറിയിച്ചു.

ഡൽഹിയിൽ പെട്രോളിന് 90.55 രൂപ, ഡീസലിന് 80.91 രൂപആയിരുന്നു ഇന്നലത്തെ വില. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ കഴിഞ്ഞ ഫെബ്രുവരിയിലേതിനേക്കാൾ വർധിച്ചിട്ടും ഇന്ത്യയിൽ ഇന്ധനവില വർധിപ്പിച്ചിരുന്നില്ല. മാർച്ച് 30നും ഏപ്രിൽ 15നും രാജ്യാന്തര വിലയിൽ ചെറിയ ഇടിവുണ്ടായപ്പോൾ വില കുറയ്ക്കുകയും ചെയ്തു.

രാജ്യാന്തര വിലയിലെ വ്യത്യാസം കണക്കിലെടുത്താണു രാജ്യത്തു വിലയിലെ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നതെന്നു കമ്പനികളും കേന്ദ്രസർക്കാരും ആവർത്തിച്ചു പറയാറുണ്ട്. ആ വിലയിൽ വർധനയുണ്ടായിട്ടും വില കൂട്ടാത്തത് കേന്ദ്രസർക്കാർ നിർദേശപ്രകാരമാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com