ADVERTISEMENT

കൊച്ചി ∙ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരികളിൽ വൻ തോതിലുള്ള വ്യാപാരം. വിലയിൽ 15 ശതമാനത്തിലേറെ വർധന രേഖപ്പെടുത്തുകയുമുണ്ടായി.നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിൽ 13,93,16,824 ഓഹരികൾ കൈമാറ്റം ചെയ്യപ്പെട്ടപ്പോൾ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ 1,80,59,862 ഓഹരികളിൽ വ്യാപാരം നടന്നു.കഴിഞ്ഞ ദിവസം എൻഎസ്ഇയിൽ 8.05 രൂപയ്ക്കും ബിഎസ്ഇയിൽ 8.04 രൂപയ്ക്കുമാണു വ്യാപാരം അവസാനിച്ചത്. ഇന്നലെ വ്യാപാരത്തിന്റെ തുടക്കം ഈ നിലവാരത്തിനടുത്തായിരുന്നെങ്കിലും പിന്നീടു വില കത്തിക്കയറുകയായിരുന്നു. ഒരു ഘട്ടത്തിൽ വില 9.45 വരെ ഉയരുകയും ചെയ്തു.

എന്നാൽ എൻഎസ്ഇയിൽ വ്യാപാരം അവസാനിച്ചത് 9.30 രൂപയിലാണ്. വർധന 15.53%. ബിഎസ്ഇയിലെ അവസാന നിരക്ക് 9.32 രൂപ. വർധന 15.92%. ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും കൂടിയ വില 10.85 രൂപയാണ്; ഏറ്റവും കുറഞ്ഞ വില 4.85. ഓഹരികളിലെ വില വർധനയോടെ ബാങ്കിന്റെ വിപണി മൂല്യം 1950.43 കോടി രൂപയിലേക്ക് ഉയർന്നു.കഴിഞ്ഞ മാസം നാല് ഇൻഷുറൻസ് കമ്പനികൾക്കു മുൻഗണാനാടിസ്ഥാനത്തിൽ 28,30,18,867 ഓഹരികൾ അനുവദിച്ചുകൊണ്ട് ബാങ്ക് 240 കോടി രൂപയുടെ ഓഹരി മൂലധനം സമാഹരിക്കുകയുണ്ടായി.

ഓഹരിയൊന്നിന് 8.48 രൂപ നിരക്കിലായിരുന്നു വിൽപന. കോടക് മഹീന്ദ്ര ലൈഫ് ഇൻഷുറൻസ് കമ്പനിക്കും എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് കമ്പനിക്കും എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനിക്കും 8,84,43,396 ഓഹരികൾ വീതമാണു നൽകിയത്. ഇതിലൂടെ ആകെ 225 കോടി രൂപ ലഭിച്ചു. ഐസിഐസിഐ ലൊംബാഡ് ജനറൽ ഇൻഷുറൻസ് കമ്പനിയിൽനിന്നു 15 കോടി രൂപ ഈടാക്കി 1,76,88,679 ഓഹരികൾ അനുവദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com