ADVERTISEMENT

ആംസ്റ്റർഡാം∙ നിസ്സാൻ മുൻ ചെയർമാൻ കാർലോസ് ഘോൻ ശമ്പള ഇനത്തിൽ അധികമായി കൈപ്പറ്റിയ 50 ലക്ഷം യൂറോ (43.5 കോടി രൂപ) തിരിച്ചടയ്ക്കണമെന്ന് നെതർലൻഡ്സിലെ കോടതിയുടെ വിധി. ആംസ്റ്റർഡാം കേന്ദ്രമായ നിസ്സാൻ– മിറ്റ്സുബിഷി സംയുക്ത സംരംഭത്തിനാണ് പണം തിരികെ നൽകേണ്ടത്. 2018 ഏപ്രിൽ മുതൽ നവംബർ വരെ കൈപ്പറ്റിയ തുകയാണ് ഇത്.

തെറ്റായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പിരിച്ചുവിട്ടതിന്റെ പേരിൽ 15 ദശലക്ഷം യൂറോ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഘോൻ നൽകിയ കേസ് തള്ളിക്കൊണ്ടാണ് കോടതിവിധി. ഗുരുതരമായ സാമ്പത്തിക തിരിമറിയെ തുടർന്നാണ് ഘോനെ നിസ്സാൻ പിരിച്ചുവിട്ടത്.  ജപ്പാനിൽ അറസ്റ്റിലായ ഘോൻ ജാമ്യത്തിലിറങ്ങി ലബനനിലേക്ക് കടക്കുകയായിരുന്നു.  ഫ്രാൻസ്, ബ്രസീൽ, ലബനൻ എന്നീ രാജ്യങ്ങളുടെ പൗരത്വം ഉള്ള വ്യക്തിയാണ് കാർലോസ് ഘോൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com