ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് പ്രതിസന്ധി തുടരുന്നതു കണക്കിലെടുത്ത് വായ്പകൾക്കു വീണ്ടും മൊറട്ടോറിയം അനുവദിക്കാൻ നിർദ്ദേശിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ധനനയപരമായ കാര്യങ്ങളിൽ സർക്കാരാണു തീരുമാനമെടുക്കേണ്ടതെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.നിലവിലെ വായ്പകളുടെ പുനഃക്രമീകരണത്തിനു കൂടുതൽ സമയം അനുവദിക്കുക, തിരിച്ചടവു തടസ്സപ്പെട്ട വായ്പകൾ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നതു താൽക്കാലത്തേക്കു തടയുക തുടങ്ങിയ ആവശ്യങ്ങളും ഹർജിക്കാരനായ അഭിഭാഷകൻ വിശാൽ തിവാരി ഉന്നയിച്ചിരുന്നു.

എന്നാൽ, മൊറട്ടോറിയം നീട്ടണമെന്ന ആവശ്യം നേരത്തെയും തങ്ങൾ നിരസിച്ചതാണെന്നു കോടതി പറഞ്ഞു.റിസർവ് ബാങ്ക് ചില നടപടികൾ കഴിഞ്ഞ മാസം  5ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നു കോടതി പറഞ്ഞപ്പോൾ, അതൊന്നും മധ്യവർഗത്തിന്റെ പ്രശ്നങ്ങൾക്കു പരിഹാരമല്ലെന്ന് ഹർജിക്കാരൻ വാദിച്ചു. എന്നാൽ, വാക്സീൻ ലഭ്യമാക്കാനുള്ള പണം, അതിഥിത്തൊഴിലാളികളുടെ പ്രശ്നങ്ങൾ തുടങ്ങി അടിയന്തരമായി മുൻഗണന നൽകേണ്ട വിഷയങ്ങൾ സർക്കാരിനുണ്ടെന്ന് കോടതി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com