കൂടുതൽ പേരെ റിക്രൂട്ട് ചെയ്യാൻ നിസാൻ ഡിജിറ്റൽc

SHARE

തിരുവനന്തപുരം∙ ടെക്നോപാർക്കിലെ ഡിജിറ്റൽ ഹബ്ബിന്റെ വിപുലീകരണം തൽക്കാലമുണ്ടാകില്ലെന്ന അഭ്യൂഹങ്ങൾക്കിടെ കൂടുതൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങി നിസാൻ. 16 തസ്തികകളിലേക്കാണു കഴിഞ്ഞ ദിവസം നിസാൻ അപേക്ഷ ക്ഷണിച്ചത്.വിവിധ പ്രശ്നങ്ങൾ മൂലം നിസാൻ ഡിജിറ്റൽ ഹബ് കേരളം വിടുമെന്നു പ്രചാരണമുണ്ടായിരുന്നു. ‌എന്നാൽ ഇതു തള്ളിക്കളഞ്ഞാണ് ഏതാനും മാസം മുൻപ് 30,000 ചതുരശ്രയടി സ്ഥലം കൂടി ആവശ്യപ്പെട്ടു നിസാൻ ടെക്നോപാർക്കിനെ സമീപിച്ചത്. ഇതിനു പിന്നാലെയാണു കൂടുതൽ പേരെ റിക്രൂട്ട് ചെയ്യുന്നത്.സീനിയർ സോഫ്റ്റ്‍വെയർ എൻജിനീയർ, സോഫ്റ്റ്‍വെയർ ആർക്കിടെക്ട്, ലീഡ് യുഎക്സ് ഡിസൈനർ, ലീഡ് ഡേറ്റ സയന്റിസ്റ്റ്, ഡേറ്റ ആർക്കിടെക്ട്, ടെക്നോളജി അനലിസ്റ്റ്, പ്രോ‍‍ഡക്റ്റ് മാനേജർ തുടങ്ങിയ തസ്തികകളിലേക്കാണു റിക്രൂട്മെന്റ് നടക്കുന്നത്. 

Nissan Digital India LLP എന്ന ലിങ്ക്ഡ്ഇൻ പേജിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. ഇന്റലിജന്റ് മൊബിലിറ്റി സർവീസസ് വിഭാഗത്തിലാണ് ഏറെയും അവസരങ്ങൾ.നിലവിൽ ടെക്നോപാർക്ക് മൂന്നാം ഘട്ടത്തിലുള്ള യമുന ബിൽഡിങ്ങിൽ 25,000 ചതുരശ്രയടിയിലാണു നിസാന്റെ ഓഫിസ്. നാനൂറിലധികം ജീവനക്കാരുണ്ട്.നിസാന്റെ ഇലക്ട്രിക് വാഹനങ്ങളുടെയും ഡ്രൈവർരഹിത വാഹനങ്ങളുടെയും ഗവേഷണ വിഭാഗമാണു ഹബ്ബിലുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA