ADVERTISEMENT

കൊച്ചി∙ കേരളം ആസ്ഥാനമായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് പ്രഥമ ഓഹരി വിൽപ്പന(ഐപിഒ)യ്ക്കുള്ള കരടുരേഖ വീണ്ടും 'സെബി'ക്ക് സമർപ്പിച്ചു. 998 കോടി രൂപയുടെ മൂലധന സമാഹരണമാണ് ലക്ഷ്യം. ജനുവരിയിൽ കരടുരേഖ സമർപ്പിച്ചിരുന്നെങ്കിലും രാജ്യവ്യാപകമായി നേരിട്ട കോവിഡ് പ്രതിസന്ധിയും ലോക്ഡൗൺ നിയന്ത്രണങ്ങളും കാരണം ഐപിഒ മാറ്റിവയ്ക്കുകയായിരുന്നു.

800 കോടി രൂപ പുതിയ ഓഹരി വിൽപനയിലൂടെയും ബാക്കി നിലവിലെ ഓഹരി ഉടമകളുടെ പക്കലുള്ള ഓഹരികളുടെ വിൽപനയിലൂടേയും സമാഹരിക്കാനാണു പദ്ധതി. പിഎൻബി മെറ്റ് ലൈഫ് ഇന്ത്യ ഇൻഷുറൻസ് കമ്പനി, ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് ലിമിറ്റഡ്, പിഐ വെഞ്ച്വേഴ്‌സ്, ജോൺ ചാക്കോള എന്നിവരാണ് നിലവിലെ ഓഹരി ഉടമകൾ.

Content Highlights: ESAF, IPO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com