കൊച്ചി∙ രാജ്യത്തെ കാർ വിൽപനയിൽ ജൂലൈ മാസത്തിൽ വൻ വർധന. ചില കമ്പനികൾ മുൻവർഷം ഇതേ കാലയളവിനേക്കാൾ മൂന്നക്ക വളർച്ചാ നിരക്ക് രേഖപ്പെടുത്തി. ഇലക്ട്രിക് വാഹനങ്ങളുടെ(ഇവി) വിൽപനയും ജൂലൈയിൽ ഏറ്റവും കൂടിയ നിലവാരത്തിലാണ്. എംജി മോട്ടോർ 600ൽ അധികം സെഡ്എസ് ഇവി ജൂലൈയിൽ വിറ്റു. എംജി ഇത്രയധികം ഇവി യൂണിറ്റുകൾ ഒരു മാസം വിൽക്കുന്നത് ആദ്യമായാണ്. ഏറ്റവും ഉയർന്ന ബുക്കിങ്ങും ജൂലൈയിൽ നേടി.
