സേവനത്തിന് ജിഎസ്‌ടി ഇൻപുട്ട് റീഫണ്ട് ഇല്ല: ആവശ്യം സുപ്രീംകോടതി തള്ളി

gst-flood
SHARE

ന്യൂഡൽഹി ∙ ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാനത്തിൽ ഇൻപുട്ട് നികുതി റീഫണ്ട് ആനുകൂല്യം ചരക്കുകൾക്കു മാത്രമല്ല സേവനങ്ങൾക്കും ലഭിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. എന്നാൽ, ഇൻപുട്ട് നികുതി തിരിച്ചു നൽകുന്നതിലെ വ്യവസ്ഥകളിലുള്ള പിഴവുകൾ ജിഎസ്ടി കൗൺസിൽ പരിഹരിക്കണമെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇൻപുട്ട് നികുതി ആനുകൂല്യം ചരക്കുകൾക്കു മാത്രമായി പരിമിതപ്പെടുത്തി 2017ലെ സിജിഎസ്ടി ചട്ടത്തിലുള്ള വ്യവസ്ഥ, സിജിഎസ്ടി നിയമത്തിലെ 54(3) വകുപ്പിന് വിരുദ്ധമെന്നാണ് ഗുജറാത്ത് ഹൈക്കോടതി വിധിച്ചത്. ഈ വിധി സുപ്രീം കോടതി റദ്ദാക്കി. റീഫണ്ടിനുള്ള അവകാശം നിയമപരം മാത്രമാണെന്നും ഭരണഘടനാപരമല്ലെന്നും കോടതി വിശദീകരിച്ചു.

54(3) വകുപ്പിന്റെ ഭരണഘടനാപരമായ സാധുത കോടതി ശരിവച്ചു. ഇൻപുട്ട് നികുതി റീഫണ്ട് വ്യവസ്ഥകൾ ചരക്കുകൾക്കും സേവനങ്ങൾക്കും ഒരുപോലെയെന്നു കോടതി വ്യാഖ്യാനിക്കുന്നത് നിയമനിർമാണത്തിൽ പാർലമെന്റിനും നയപരമായ കാര്യങ്ങളിൽ സർക്കാരിനുമുള്ള അവകാശങ്ങളിൽ കടന്നുകയറുന്ന നടപടിയാകും. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളുടെയും നികുതി വരുമാനം സംബന്ധിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് തീരുമാനങ്ങളുണ്ടാകുന്നത്. അതുകൊണ്ടുതന്നെയാണ് ധനപരമായ കാര്യങ്ങളിലെ നയങ്ങളുടെ മേഖലയിൽ ഇടപെടാൻ കോടതി തയ്യാറാകാത്തതെന്നും ബെഞ്ച് വ്യക്തമാക്കി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA