ആ ഓഹരി കൈമാറ്റം ഉടമകൾ അറിയാതെ! വളവി കുടുംബത്തിന് നഷ്ടം 1431.5 കോടി

babu-valavi
ബാബു ജോർജ്.
SHARE

കൊച്ചി∙ വസ്തു കയ്യേറി കള്ളപ്രമാണം ചമച്ച് കൈമാറ്റം ചെയ്തെന്നു കേട്ടിട്ടുണ്ട്. പക്ഷേ ഉടമകൾ അറിയാതെ കോടികൾ വില വരുന്ന ഓഹരികൾ കൈമാറ്റം ചെയ്യപ്പെട്ട അനുഭവമാണ് കൊച്ചി കൊമ്പാറമുക്ക് വളവിയിൽ ബാബു ജോർജിന്റേത്. മേവാർ ഓയിൽ മില്ലിന്റെ 3500 ഓഹരികൾ 1978ൽ വാങ്ങിയതാണ്. ഇന്ന് അവയുടെ മൂല്യം 1431.5 കോടി രൂപ. പക്ഷേ കമ്പനി ഉടമകൾ അത് അംഗീകരിക്കുന്നില്ല.

മേവാർ ഓയിൽ ആൻഡ് ജനറൽ മില്ലിന്റെ ആകെ ഓഹരികളുടെ 2.8% വരുന്നതാണു 43 വർഷം മുമ്പ് ബാബു വളവിയും സഹോദരനും മൂന്നു സഹോദരിമാരും ചേർന്നു വാങ്ങിയത്. 35000 രൂപയ്ക്ക് 3500 ഓഹരികൾ വാങ്ങി. ആകെ ഓഹരികളുടെ 2.8%. ഉദയ്പൂർ ആസ്ഥാനമായ ഈ കമ്പനി 1993ൽ ഓഹരി വിപണിയിൽ പ്രവേശിച്ച് പിഐ ഇൻഡസ്ട്രീസ് ആയി മാറി.

പക്ഷേ വളവി കുടുംബത്തിന് ബോണസ് ഓഹരികളോ ലാഭവിഹിതമോ ഒരിക്കലും ലഭിച്ചില്ല. അതെല്ലാം കണക്കിലെടുത്താൽ ഇന്ന് വളവി കുടുംബത്തിന് പിഐ ഇൻഡസ്ട്രീസിന്റെ 42.48 ലക്ഷം ഓഹരികളുണ്ടാവേണ്ടതാണ്. ഇന്നലെ കമ്പനി ഓഹരി വില 3370 രൂപ. അതായത് 42.48 ലക്ഷം ഓഹരികളുടെ മൂല്യം 1341.5 കോടി.

വളവി കുടുംബം 2015ലാണ് പഴയ ഓഹരി സർട്ടിഫിക്കറ്റുകൾ കണ്ടെടുക്കുന്നത്. പഴയ ഓഹരികൾ ഡീമാറ്റ് ചെയ്തിട്ടുമില്ല.  ഇപ്പോൾ കമ്പനിക്കാർ പറയുന്നത് ഓഹരികൾ 1989ൽ മറ്റുള്ളവർക്ക് കൈമാറ്റം ചെയ്തുവെന്നാണ്. ഓഹരി സർട്ടിഫിക്കറ്റുകൾ കളഞ്ഞു പോയെന്നു കാണിച്ച് ഡ്യൂപ്ളിക്കേറ്റ് സർട്ടിഫിക്കറ്റുകൾ വാങ്ങി വിറ്റിരിക്കുകയാണ്. കളഞ്ഞു പോയെങ്കിൽ ഡ്യൂപ്ളിക്കേറ്റ് സർട്ടിഫിക്കറ്റ് വാങ്ങുന്നതിന് എഫ്ഐആർ ഉൾപ്പടെ നിരവധി രേഖകൾ വേണം. അതൊന്നുമില്ല. വാങ്ങിയ 13 പേരുടെ പേരുവിവരം കിട്ടിയിട്ടുണ്ട്. എല്ലാവരും ഉദയ്പുർ സ്വദേശികൾ.

വളവി കുടുംബം സെബിക്കു പരാതി നൽകി. 'എവിടെയോ തട്ടിപ്പ് നടന്നിരിക്കുന്നു. ഉടമകൾ ഇല്ലെന്നു കരുതി ആരോ വ്യാജരേഖകൾ ചമച്ച് വിറ്റിരിക്കാമെന്നാണ് ഊഹിക്കുന്നത്.' 6 വർഷമായി ശ്രമിക്കുകയാണെങ്കിലും ഇനിയും പരിഹാരമായിട്ടില്ലെന്ന് ബാബു വളവി പറഞ്ഞു. സെബി നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് എന്നതാണ് ആശ്വാസം.

English Summary: Valavi Family From Kochi Lost Rs 1,431 crore Stake from a Firm; SEBI to Order Probe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA