ADVERTISEMENT
കോഴിക്കോട് ∙ ഉപ്പ് തൊട്ടു കർപ്പൂരം വരെയുള്ളവ ഇനി മുതൽ വീട്ടിലിരുന്നു തന്നെ വാങ്ങാൻ ‘പെപ്കാർട്ട്’ ആപ്പുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വി–ഭവൻ ആപ്പിനു പുറമേയാണിത്. നിശ്ചിത തുകയിൽ കൂടുതൽ സാധനങ്ങൾ വാങ്ങുന്നവർക്കു കടക്കാർ ഫ്രീ ഡെലിവറിയും ഒരുക്കുന്നുണ്ട്. പരമാവധി കിലോമീറ്റർ പരിധിക്കു പുറത്താണെങ്കിൽ ഡെലിവറി ചാർജ് ഈടാക്കും. പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇനിയും ആപ്പിൽ റജിസ്റ്റർ ചെയ്യാത്ത വ്യാപാരികൾക്കു റജിസ്ട്രേഷനും സൗകര്യമുണ്ട്. ആപ്പിന്റെ പ്രകാശനം സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ നിർവഹിച്ചു. www.pepkart.com
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com