ADVERTISEMENT

തിരുവനന്തപുരം∙ ലോകത്തെ പ്രമുഖ ഐടി സേവനദാതാക്കളായ ടാറ്റ കൺസൽറ്റൻസി സർവീസസ് (ടിസിഎസ്) കൊച്ചി കാക്കനാട് കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ക്ലസ്റ്ററിൽ 690 കോടി രൂപ ചെലവിൽ ഇന്നവേഷൻ പാർക്ക് സ്ഥാപിക്കുന്നു.  ധാരണാപത്രംമുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി പി.രാജീവിന്റെയും സാന്നിധ്യത്തിൽ കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസും ടിസിഎസ് കേരള വൈസ് പ്രസിഡന്റ് ദിനേഷ് പി. തമ്പിയും ഒപ്പിട്ടു.  

ഇലക്ട്രോണിക് ഹാർഡ്‌വെയർ ആൻഡ് ഐ ടി - ഐടിഇഎസ് യൂണിറ്റിനായി 36.84 ഏക്കർ സ്ഥലം ടിസിഎസിന് അനുവദിച്ചു. 3 വർഷത്തിനുള്ളിൽ ആദ്യഘട്ടം പ്രവർത്തനം തുടങ്ങുമ്പോൾ 10,000 തൊഴിലവസരമാണു പ്രതീക്ഷിക്കുന്നത്. 16 ലക്ഷം ചതുരശ്രഅടി പ്രദേശത്താണ് ഇന്നവേഷൻ പാർക്ക് സ്ഥാപിക്കുക. ഐടി കോംപ്ലക്സിനായി 440 കോടി രൂപയും അനുബന്ധ വികസനത്തിനായി 250 കോടി രൂപയുമാണ് ടിസിഎസ് വകയിരുത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com