ADVERTISEMENT

കൊച്ചി∙ ചൈനയിൽ വിപണനം നടത്തിയ ബോണ്ടിന്റെ വാർഷിക പലിശ പ്രശ്നം തങ്ങൾ ‘പരിഹരിച്ചു’ എന്ന് എവർഗ്രാൻഡെ ചെയ‍ർമാൻ ഷു ജിയായിൻ പ്രഖ്യാപിച്ചതോടെ അവരുടെ ഓഹരി വിലയിൽ 32% വർധന. എന്നാൽ വിദേശരാജ്യങ്ങളിൽ വിപണനം ചെയ്ത ബോണ്ടിന്റെ വാർഷിക പലിശ എന്നു നൽകുമെന്ന് അറിയിച്ചിട്ടുമില്ല.

പ്രശ്നം പരിഹരിച്ചു എന്നു പറയുന്നതിലൂടെ പണം നൽകിയെന്നാണു സൂചന. 260 കോടി രൂപയാണു നൽകാനുണ്ടായിരുന്നത്. 15000 കോടിയുടെ വിദേശ ബോണ്ടിന്റെ വാർഷിക പലിശ തുക 635 കോടി രൂപ അടയ്ക്കാൻ 30 ദിവസത്തെ സാവകാശമുണ്ട്. ഇനി മറ്റൊരു ബോണ്ടിന്റെ പലിശയായി മറ്റൊരു 350 കോടിയുടെ ബാധ്യത 29നു വരുന്നുമുണ്ട്. ഇവയെക്കുറിച്ചൊന്നും പറയാതെ എത്രയും വേഗം ഫ്ലാറ്റുകളുടെ പണി പൂർത്തിയാക്കി ഉപയോക്താക്കൾക്കു കൈമാറണമെന്ന് ഷു ജിയായിൻ ആവശ്യപ്പെട്ടു. 

പണം മുടക്കിയവർ ഒട്ടേറെ ചൈനീസ് നഗരങ്ങളിൽ പ്രതിഷേധത്തിലാണ്. ഇക്കാരണത്താൽ പ്രശ്നം പരിഹരിക്കാൻ രാഷ്ട്രീയ സമ്മർദവുമുണ്ട്.അതിനിടെ ചൈനീസ് കേന്ദ്ര ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന രാജ്യത്തെ ബാങ്കിങ് സമ്പദ് വ്യവസ്ഥയിലേക്ക് വൻ തോതിൽ പണം നിക്ഷേപിക്കുകയും ചെയ്തു. അതോടെ ബാങ്കുകൾക്കു മേലുളള സമ്മർദം കുറഞ്ഞു. എവർഗ്രാൻ‍ഡെയുടെ പ്രതിസന്ധി ചൈനയിൽ മാത്രമാണെന്നും അതൊരു ധനകാര്യ പകർച്ച വ്യാധിയായി ലോക വിപണികളെ ബാധിക്കുമെന്നു കരുതുന്നില്ലെന്നും യുഎസ് ഫെഡറൽ റിസർവ് ചെയർ ജറോം പവൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com