ADVERTISEMENT

തിരുവനന്തപുരം∙ കൊച്ചി അമ്പലമുകളിലെ പെട്രോകെമിക്കൽ പാർക്ക് പദ്ധതി 2024ൽ പൂർത്തിയാക്കാൻ ധാരണ. പദ്ധതിയിൽ സഹകരിക്കാനുള്ള ധാരണാപത്രത്തിൽ കിൻഫ്രയും ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡും (ബിപിസിഎൽ) ഒപ്പുവച്ചു.മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, ബിപിസിഎൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഡയറക്ടർ സുഭികാഷ് ജെന എന്നിവരാണു ധാരണാപത്രം ഒപ്പിട്ടത്.

481 ഏക്കർ ഭൂമിയിലാണു പാർക്ക്. ബിപിസിഎല്ലിന് 171 ഏക്കർ ഭൂമി അനുവദിച്ചു. 250 ഏക്കറിൽ പെട്രോകെമിക്കൽ വ്യവസായ യൂണിറ്റുകൾക്കും സ്ഥലം അനുവദിക്കും. ബിപിസിഎൽ നൽകുന്ന പെട്രോളിയം ഉൽപന്നങ്ങളും അസംസ്കൃത വസ്തുക്കളും ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുക.വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവൻ, ഡയറക്ടർ എസ്.ഹരികിഷോർ, ബിപിസിഎൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് ഖന്ന എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com