ADVERTISEMENT

മുംബൈ∙ ടാറ്റ മോട്ടോഴ്സ് വൈദ്യുത വാഹന ബിസിനസിലേക്ക് ആഗോള നിക്ഷേപമെത്തുന്നു. യുഎസ് ആസ്ഥാനമായ ടിപിജി റൈസ് ക്ലൈമറ്റും അബുദാബിയിലെ എഡിക്യുവും ചേർന്ന് 7500 കോടി രൂപയാണു നിക്ഷേപിക്കുക. ടാറ്റ വൈദ്യുത വാഹന ബിസിനസ് പ്രത്യേക കമ്പനിയായി മാറ്റും. ഈ കമ്പനിയിൽ 11%–15% ഓഹരി ടിപിജി–എഡിക്യു സഖ്യത്തിനുണ്ടാകും. പുതിയ കമ്പനിക്ക് 68250 കോടി രൂപയാണു മൂല്യം കണക്കാക്കുന്നത്.

പുതിയ കമ്പനി ടാറ്റയുടെ നിലവിലെ ശേഷികളെല്ലാം ഉപയോഗപ്പെടുത്തുകയും കൂടുതലായി ഗവേഷണ–വികസന പ്രവർത്തനങ്ങൾ വൈദ്യുത വാഹന മേഖലയിൽ നടത്തുകയും ചെയ്യുമെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചു. 2025ന് അകം 10 വൈദ്യുത വാഹനങ്ങൾ വിപണിയിലെത്തിക്കാനാണു ശ്രമം. ടാറ്റ പവറുമായി ചേർന്ന് ചാർജിങ് സൗകര്യ വികസനവും നടപ്പാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com