ഇന്ത്യ ഇക്കൊല്ലം 9.5% വളരും: ഐഎംഎഫ്

economic-growth
SHARE

വാഷിങ്ടൻ∙ കോവിഡിൽ 7.3% ചുരുങ്ങിയ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇക്കൊല്ലം 9.5 ശതമാനവും അടുത്ത വർഷം 8.5ശതമാനവും വളർച്ച കൈവരിക്കുമെന്ന് രാജ്യാന്തര നാണയനിധി (ഐഎംഎഫ്) പറഞ്ഞു. കഴിഞ്ഞ ജൂലൈയിലെ വേൾഡ് ഇക്കണോമിക് ഔട്‌ലുക് റിപ്പോർട്ടിലും ഇതേ അനുമാനമായിരുന്നു.  ലോക സമ്പദ് വ്യവസ്ഥ ഇക്കൊല്ലം 5.9% വളരുമെന്നാണ് അനുമാനം. അടുത്ത വർഷം 4.9 ശതമാനവും. 

അമേരിക്ക ഇക്കൊല്ലം 6%, അടുത്തവർഷം 5.2% എന്നിങ്ങനെ വളരും. ചൈനയുടെ വളർച്ച 8% (2021), 5.6% (2022) എന്നിങ്ങനെ ആയിരിക്കും. സാമ്പത്തിക വെല്ലുവിളികൾ നേരിടാനാകണമെങ്കിൽ കോവിഡ് വാക്സിനേഷൻ ഓരോ രാജ്യത്തെയും 40% ജനങ്ങൾക്കെങ്കിലും ഇക്കൊല്ലം ലഭിക്കണമെന്നും അടുത്ത വർഷം പകുതിയോടെ ഈ സംഖ്യ 70% എങ്കിലും ആകണമെന്നും ഐഎംഎഫ് ചീഫ് ഇക്കോണമിസ്റ്റ് ഗീതാ ഗോപിനാഥ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA