വിദേശനാണ്യ ശേഖരം കൂടി
Mail This Article
×
മുംബൈ∙ ഈ മാസം എട്ടിന് അവസാനിച്ച ആഴ്ചയിൽ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം 203.9 കോടി ഡോളർ വർധിച്ച് 63951.6 കോടി ഡോളർ ആയെന്ന് റിസർവ് ബാങ്ക്. തൊട്ടു മുൻപത്തെ ആഴ്ച 116.9 കോടി ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ മുന്നേറ്റം.
വിദേശനാണ്യ ആസ്തികളിൽ (എഫ്സിഎ) ഉണ്ടായ വർധനയാണ് ഇതിനു കാരണം. 155 കോടി ഡോളറാണ് എഫ്സിഎയിലെ വർധന. കഴിഞ്ഞ ആഴ്ച സ്വർണ ശേഖരത്തിന്റെ മൂല്യം 46.4 കോടി ഡോളർ ഉയർന്ന് 3802.2 കോടി ഡോളർ ആയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.