ADVERTISEMENT

ന്യൂഡൽഹി∙ നിഷ്ക്രിയ ആസ്തിയായി (എൻപിഎ) മാറുന്ന വായ്പകൾ നൽകുന്ന പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥർക്കുണ്ടാകുന്ന പ്രയാസങ്ങൾ ഒഴിവാക്കാനായി ധനമന്ത്രാലയം ഏകീകൃത മാർഗരേഖ കൊണ്ടുവരുന്നു. ഉത്തമവിശ്വാസത്തിന്റെ പേരിലെടുക്കുന്ന ബിസിനസ് തീരുമാനങ്ങളുടെ മേൽ ഉദ്യോഗസ്ഥർ ബലിയാടാകുന്ന സംഭവങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യം. നിലവിൽ എൻപിഎ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട പരിശോധനാ നയം (സ്റ്റാഫ് അക്കൗണ്ടബിലിറ്റി പോളിസി) ഓരോ ബാങ്കിനും വ്യത്യസ്തമാണ്. 

2022 ഏപ്രിൽ 1 മുതൽ പുതിയ മാർഗരേഖ നടപ്പാകും. 50 കോടി രൂപ വരെയുള്ള എൻപിഎ അക്കൗണ്ടുകൾക്കാണ് പുതിയ മാർഗരേഖ. തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ ഇതിൽ ഉൾപ്പെടില്ല.    വായ്പ അനുവദിക്കുമ്പോൾ വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പശ്ചാത്തല പരിശോധന ജീവനക്കാർ നടത്താറുണ്ട്. എന്നാൽ ഇത് ചില ഘട്ടങ്ങളിൽ തെറ്റിപ്പോകാം. ഇതിന്റെ പേരിൽ ജീവനക്കാർക്കെതിരെ നടപടിയുമുണ്ടാകാം. ഇക്കാരണത്താൽ വായ്പ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാൻ താമസമെടുക്കാറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com