ADVERTISEMENT
ചെന്നൈ ∙ ടയർ ഉൽപാദന മേഖലയിലെ പ്രമുഖരായ എംആർഎഫിന്റെ രണ്ടാം പാദത്തിൽ പ്രവർത്തന വരുമാനം 4,244.43 കോടി രൂപയിൽ നിന്ന് 4,907.81 കോടി രൂപയായി ഉയർന്നു. 2022 മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ഒരു ഓഹരിക്ക് 3 രൂപ (30 ശതമാനം) ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് അടുത്ത മാസം നൽകും.സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ ലാഭം 53.99% ഇടിഞ്ഞ് 189.06 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ജൂലൈ-സെപ്റ്റംബർ കാലയളവിൽ അറ്റാദായം 410.92 കോടി രൂപയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com