വിഐയും നിരക്കു കൂട്ടി; വർധന നാളെ പ്രാബല്യത്തിലാകും

vi
SHARE

ന്യൂഡൽഹി ∙ വോഡഫോൺ–ഐഡിയയും (വിഐ) മൊബൈൽ നിരക്കുകൾ ഉയർത്തി. പ്രീപെയ്ഡ് പ്ലാനുകളുടെ കോൾ, ഡേറ്റ നിരക്കിലെ 18–25% വർധന നാളെ പ്രാബല്യത്തിൽ വരും. വിഐയുടെ ഏറ്റവും കുറഞ്ഞ പ്ലാൻ 28 ദിവസം കാലാവധിയുള്ള 79 രൂപയുടെ റീചാർജിന് ഇനി 99 രൂപ നൽകണം (25.31% വർധന). എയർടെൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിരക്കു വർധന വെള്ളിയാഴ്ച പ്രാബല്യത്തിൽ വരും. വിഐയുടെ വിവിധ പ്ലാനുകളിൽ 20 രൂപ മുതൽ 500 രൂപയുടെ വർധനയുണ്ടാകും. 2399 രൂപയുടെ പ്ലാൻ 2899 രൂപയായും വർധിക്കും. ഇന്റർനെറ്റ്‌ റീചാർജ് നിരക്കുകളും വർധിപ്പിച്ചു. 

ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി പ്രതിമാസ വരുമാനം (എആർപിയു– ആർപു) 2026നുള്ളിൽ 240 രൂപയാകാതെ പിടിച്ചുനിൽക്കാനാവില്ല എന്നാണു വിലയിരുത്തൽ. 2019ലെ നിരക്കു വർധനയ്ക്കു പിന്നാലെ വിഐയുടെ ആർപു 131 രൂപയായി ഉയർന്നിരുന്നു. പക്ഷേ, ഇതു പിന്നീട് 104 രൂപയായി കുറഞ്ഞു.  വാർഷിക സ്പെക്ട്രം നിരക്ക്, എജിആർ കുടിശിക എന്നിവയെല്ലാം ഉൾപ്പെടെ 33,000 കോടി രൂപയാണ് വരും വർഷങ്ങളിലായി കമ്പനി നൽകേണ്ടത്. സാമ്പത്തിക വർഷത്തിന്റെ സെപ്റ്റംബർ 30 വരെയുള്ള രണ്ടാം പാദത്തിൽ കമ്പനി 9406.4 കോടി രൂപയുടെ നഷ്ടമാണു രേഖപ്പെടുത്തിയത്. 

വർധന ഒറ്റനോട്ടത്തിൽ

∙ 149 രൂപയുടെ പ്രീപെയ്ഡ് വോയ്സ് പ്ലാനിന്റെ നിരക്ക് 179 രൂപയായി.  28 ദിവസത്തെ ഈ പ്ലാനിൽ പ്രതിദിനം 300 എസ്എംഎസ്, 2 ജിബി ഡേറ്റ എന്നിവയും ലഭിക്കും

∙ 56 ദിവസത്തെ 399 രൂപയുടെ പ്ലാൻ 479 രൂപയായി. 499 രൂപയുടെ പ്ലാൻ 539 രൂപയായി. 

∙ 365 ദിവസം കാലാവധിയുള്ള 1499 രൂപയുടെ പ്ലാൻ 1799 രൂപയായി. 

∙ 48 രൂപയുടെ ഡേറ്റാ റീചാർജിനു 58 രൂപയായി. 98 രൂപയുടേതിനു 118 രൂപയായി. 

∙ 50 ജിബി ഡേറ്റ ലഭിക്കുന്ന 251 രൂപയുടെ റീചാർജിനു 298  രൂപയാണു പുതുക്കിയ നിരക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA