ADVERTISEMENT

മുംബൈ∙ സ്വകാര്യ മേഖലാ ബാങ്കുകളുടെ ആദ്യ 5 വർഷം പ്രമോട്ടർമാർക്ക് 40% മുതൽ എത്ര ഓഹരി വിഹിതം വേണമെങ്കിലും ആകാമെന്നും അതിനുശേഷം 15 വർഷം വരെ പരമാവധി 26% ഓഹരി നിലനിർത്താമെന്നും റിസർവ് ബാങ്കിന്റെ പ്രത്യേക സമിതി ശൂപാർശ ചെയ്തു.

10 വർഷത്തിനകം ഓഹരി പങ്കാളിത്തം 20% ആയും 15 വർഷത്തിനകം 15% ആയും പരിമിതപ്പെടുത്തണമെന്നാണ് നിലവിലെ വ്യവസ്ഥ.

തുടക്കത്തിൽ പ്രമോട്ടർക്ക് ഉയർന്ന പങ്കാളിത്തമുള്ളത് ബാങ്കിന്റെ സുസ്ഥിരതയിലും വളർച്ചയിലും അവരുടെ ശക്തമായ ഇടപെടലുണ്ടാകാൻ ഉപകരിക്കുമെന്നു സമിതി വിലയിരുത്തി. മൂലധനം കണ്ടെത്താനും ഇതാണു സൗകര്യമെന്നു സമിതി വീശദീകരിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com