കെത്രിഎ സംസ്ഥാന സമ്മേളനവും പതിനെട്ടാം ജന്മദിന വാര്‍ഷികാഘോഷവും

1248-k3a-meet
കേരള അഡ്വര്‍ടൈസിങ് ഏജന്‍സീസ് അസോസിയേഷന്‍ (കെത്രിഎ) പതിനെട്ടാം വാര്‍ഷിക സംസ്ഥാന സമ്മേളനം എറണാകുളം ഐഎംഎ ഹാളില്‍ സിഐഐ കേരള ചാപ്റ്റര്‍ ചെയര്‍മാനും ബ്രാഹ്മിന്‍സ് ഫുഡ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു ഉദ്ഘാടനം ചെയ്യുന്നു.
SHARE

കൊച്ചി ∙ കേരള അഡ്വര്‍ടൈസിങ് ഏജന്‍സീസ് അസോസിയേഷന്‍ (കെത്രിഎ) സംസ്ഥാന സമ്മേളനവും പതിനെട്ടാം ജന്മദിന വാര്‍ഷികാഘോഷവും കൊച്ചി ഐഎംഎ ഹാളില്‍ സംഘടിപ്പിച്ചു. 2022–24 വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്‍റായി രാജു മേനോന്‍ (മൈത്രി അഡ്വര്‍ടൈസിങ്, കൊച്ചി), ജനറല്‍ സെക്രട്ടറിയായി രാജീവന്‍ എളയാവൂര്‍ (ദേവപ്രിയ കമ്മ്യൂണിക്കേഷന്‍സ്, കണ്ണൂര്‍), ട്രഷററായി ലാല്‍ജി വര്‍ഗീസ് (ലാല്‍ജി പ്രിന്‍റേഴ്സ് & അഡ്വര്‍ടൈസേര്‍സ്, കോട്ടയം) തുടങ്ങിയവരെ തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്‍റായി ജോണ്‍സ് പോള്‍ വളപ്പില, പ്രസൂണ്‍ രാജഗോപാല്‍, ദേവന്‍ നായര്‍ തുടങ്ങിയവരെയും; ജോയിന്റ് സെക്രട്ടറിമാരായി അനീഷ് എം.വി., സന്ധ്യാ രാജേന്ദ്രന്‍; അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനായി ശാസ്തമംഗലം മോഹനന്‍, മെമ്പര്‍മാരായി രാജീവ് മന്ത്ര, പി.എം. മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.

1248-k3a-advertising-agencies-association

തുടര്‍ന്ന് നടന്ന കെത്രിഎ ജന്മദിന ആഘോഷ സമ്മേളനം ജെയിംസ് വളപ്പിലയുടെ അധ്യക്ഷതയില്‍  സിനിമാതാരം മഞ്ജു വാര്യര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സിഐഐ കേരള ചാപ്റ്റര്‍ ചെയര്‍മാനും ബ്രാഹ്മിന്‍സ് ഫുഡ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു മുഖ്യപ്രഭാഷണം നടത്തി.

ചീഫ് പേട്രണ്‍ ജോസഫ് ചാവറ, രാജു മേനോന്‍, പി.ടി. അബ്രഹാം, ജെയിംസ് വളപ്പില, എം. രാമപ്രസാദ്, രാജീവന്‍ എളയാവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരസ്യ മേഖലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ കെത്രിഎ അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. കെത്രിഎയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു.

ലോഗോ രൂപകല്‍പന ചെയ്ത മഹേഷ് മാറോളിയെ (ലാവ കമ്മ്യൂണിക്കേഷന്‍സ്, കണ്ണൂര്‍) ചടങ്ങില്‍ അനുമോദിച്ചു. സന്ദീപ് നായര്‍, രാജീവ് മന്ത്ര, ഷൈന്‍ പോള്‍, പ്രജീഷ്, കൃഷ്ണകുമാര്‍, ജോസ് കുര്യാക്കോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ കെത്രിഎ ജന്മദിന ആഘോഷ പരിപാടികള്‍ കൈരളി ഓര്‍ക്കസ്ട്ര ഒരുക്കിയ കലാ-സംഗീത വിരുന്നോടുകൂടി സമാപിച്ചു.

English Summary: Annual Meeting of Kerala advertising agencies association

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി ?- എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA