കൊച്ചി∙ കമ്പനികൾക്കു വേണ്ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ മികച്ച ഉദ്യോഗാർഥികളെ കണ്ടെത്തി നൽകുന്ന റിക്രൂട്മെന്റ് ഓട്ടമേഷൻ സ്റ്റാർട്ടപ് സാപ്പിഹയർ കേരളത്തിലെ വിവിധ നിക്ഷേപകരിൽനിന്നായി 3.71 കോടി രൂപ സീഡ് ഫണ്ടിങ് റൗണ്ടിൽ സമാഹരിച്ചു.
ഹെഡ്ജ് ഇക്വിറ്റീസ് മേധാവി അലക്സ് കെ.ബാബു, കേരള ഏഞ്ചൽ നെറ്റ്‌വർക് എന്നിവരിൽനിന്നും സർവേ സ്പാരോ സിഇഒ ഷിഹാബ് മുഹമ്മദ്, ഈസ്റ്റേൺ കോണ്ടിമെന്റ്സ് ചെയർമാൻ നവാസ് മീരാൻ, കിംസ് മേധാവി ഡോ.എം.ഐ.സഹദുള്ള, ഇവൈ പാർട്നർ രാജേഷ് നായർ, ഇസാഫ് സ്ഥാപകൻ കെ.പോൾ തോമസ് എന്നിവരിൽനിന്നുമാണ് തുക ലഭിച്ചതെന്ന് സാപ്പിഹയർ (Zappyhire) സ്ഥാപകരായ കെ.എസ്.ജ്യോതിസ്, ദീപു സേവ്യർ എന്നിവർ അറിയിച്ചു.