ADVERTISEMENT

ന്യൂഡൽഹി∙ മൊത്തവ്യാപാര വില അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം നവംബറിൽ 14.23%. പത്തു വർഷത്തെ ഉയർന്ന നിരക്കാണിത്. മിനറൽ ഓയിൽ, ലോഹങ്ങൾ, ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം തുടങ്ങിയവയുടെ വിലക്കയറ്റമാണ് കാരണം. കഴിഞ്ഞ ഏപ്രിൽ മുതൽ നാണ്യപ്പെരുപ്പം ഇരട്ട അക്കത്തിൽ തുടരുകയാണ്. 

ഒക്ടോബറിൽ നാണ്യപ്പെരുപ്പം 12.54% ആയിരുന്നു. 2020 നവംബറിൽ 2.29 ശതമാനവും. ക്രൂഡ് പെട്രോളിയം നാണ്യപ്പെരുപ്പം 91.74% ആണ്. ഒക്ടോബറിൽ 80.57%. ഇന്ധന– ഊർജ വിഭാഗത്തിൽ 39.81%. ഒക്ടോബറിൽ 37.18%. ഭക്ഷ്യ വസ്തുക്കളിൽ 6.70%. ഒക്ടോബറിൽ 3.06%. നിർമിത വസ്തുക്കളിൽ മാത്രമാണ് നാണ്യപ്പെരുപ്പം കുറഞ്ഞത്. ഒക്ടോബറിൽ 12.04% ആയിരുന്നത് കഴിഞ്ഞമാസം 11.92% ആയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com