ADVERTISEMENT

കൊച്ചി∙ സ്വർണാഭരണങ്ങളിൽ അടയാളപ്പെടുത്തിയിരിക്കുന്ന എച്ച്‌യുഐഡി ആധികാരികത ഉപയോക്താക്കൾക്ക് ഇനി മുതൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (ബിഐഎസ്) ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘ബിഐഎസ് കെയർ’ മൊബൈൽ ആപ് വഴി അറിയാം. ഹാൾമാർക്ക് ചെയ്‌തിരിക്കുന്ന ഓരോ ആഭരണങ്ങളിലും അടയാളപ്പെടുത്തുന്ന 6 പ്രതീകങ്ങളുള്ള ആൽഫാന്യൂമെറിക് ഐഡന്റിഫിക്കേഷൻ അടയാളമാണ് എച്ച്‌യുഐഡി. 

സ്വർണാഭരണങ്ങൾക്ക് ബിഐഎസ് ലോഗോ, പ്യൂരിറ്റി ചിഹ്നം, ഹാൾമാർക്കിങ് യുണീക് ഐഡി (എച്ച്‌യുഐഡി) എന്നിവ ഉൾപ്പെടെ മൂന്ന് മാർക്കുള്ള പുതിയ ഹാൾമാർക്കിങ്ങാണ് ആരംഭിച്ചിട്ടുള്ളത്. മൊബൈൽ ആപ്ലിക്കേഷൻ വഴി ഉൽപന്നത്തിന്റെ ആധികാരികത പരിശോധിക്കുന്നതോടൊപ്പം ഗുണനിലവാരം സംബന്ധിച്ച പരാതികളും റജിസ്റ്റർ ചെയ്യാം.

English Summary: Mobile app for testing gold HUID

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com