ADVERTISEMENT

ന്യൂഡൽഹി∙ ദേശീയ പെൻഷൻ പദ്ധതിയിലെ (എൻപിഎസ്) നിക്ഷേപ അനുപാതം വർഷത്തിൽ 4 തവണ മാറ്റാൻ ഉടൻ അവസരമൊരുങ്ങും. നിലവിൽ 2 തവണ മാത്രമേ ഇതിന് അനുവാദമുള്ളൂ. ദേശീയ പെൻഷൻ പദ്ധതിയിൽ നിക്ഷേപിക്കുന്ന തുക ഓഹരികൾ, കമ്പനി കടപ്പത്രങ്ങൾ, സർക്കാർ ബോണ്ടുകൾ, മറ്റ് സാമ്പത്തിക ആസ്തികൾ എന്നിങ്ങനെ വിവിധ ആസ്തികളിൽ വീതിച്ചാണ് നിക്ഷേപിക്കുന്നത്. 

അനുപാതം മാറ്റാനുള്ള പരിധി ഉയർത്തണമെന്ന് വ്യാപകമായ ആവശ്യം ഉയർന്നിരുന്നു. ഇതിനാലാണ് പുതിയ നീക്കമെന്ന് പെൻഷൻ ഫണ്ട് റഗുലേറ്ററി അതോറിറ്റിയുടെ (പിഎഫ്ആർഡിഎ) ചെയർമാൻ സുപ്രതീം ബന്ദോപാധ്യായ  പറഞ്ഞു. പരിധി ഉയർത്തുന്നുണ്ടെങ്കിലും മ്യൂച്വൽ ഫണ്ട് പോലെ എൻപിഎസിനെ കാണരുതെന്നും വിവേകപൂർവമായി മാത്രമേ അനുപാതം മാറ്റാവൂ എന്നും പിഎഫ്ആർഡിഎ മുന്നറിയിപ്പ് നൽകുന്നു.

Pension
ഫയൽചിത്രം

എന്താണ് എൻപിഎസ്?

സർക്കാരിന്റെ പെൻഷൻ നിക്ഷേപ പദ്ധതികളിൽ ജനകീയമായ ഒന്നാണ് എൻപിഎസ്. 18 വയസ്സു മുതൽ 70 വയസ്സുവരെ ജോലി ചെയ്യുന്ന ആർക്കും ഈ പദ്ധതിയിൽ അംഗമാകാം. ദേശീയ പെൻഷൻ പദ്ധതിയിൽ നിക്ഷേപിക്കുന്ന തുക ഓഹരിയടക്കുള്ള വിവിധ സാമ്പത്തിക ആസ്തികളിൽ വീതിച്ച് നിക്ഷേപിക്കാനും കഴിയും.

സർക്കാർ, ബാങ്ക് ഉദ്യോഗസ്ഥർ ശമ്പളത്തിന്റെ 10% നിക്ഷേപിക്കുമ്പോൾ 14% തുക സർക്കാരും ബാങ്കും നിക്ഷേപിക്കും. പങ്കാളിത്ത പെൻഷൻ‌ പദ്ധതിയിൽ പെടുന്ന ജീവനക്കാരുടെ പേരിൽ കേരള സർക്കാർ 10 ശതമാനമാണ് എൻപിഎസിൽ നിക്ഷേപിക്കുന്നത്.  മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ ഉടമയുടെ വിഹിതമായി നൽകുന്ന തുകയ്ക്ക് സ്ഥാപനത്തിനു നികുതി ഇളവ് ലഭിക്കും.

English Summary: NPS to allow 4 changes per fiscal in investment pattern

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com