ADVERTISEMENT

കൊച്ചി∙ രാജ്യത്തു കഴിഞ്ഞ വർഷം 30.82 ലക്ഷം കാറുകൾ വിറ്റഴിഞ്ഞു. കോവിഡും ഇലക്ട്രോണിക്സ് ഘടകക്ഷാമം കാരണമുള്ള ഉൽപാദനക്കുറവും മറികടന്നാണ് ഇത്രയും വിൽക്കാനായത്. ഇതിനു മുൻപ് 2017ലും (32.3 ലക്ഷം) 2018ലും (33.95 ലക്ഷം) മാത്രമാണ് വിൽപന 30 ലക്ഷം കടന്നിട്ടുള്ളത്. 2019ൽ 29.62 ലക്ഷവും 2020ൽ 24.33 ലക്ഷവുമായിരുന്നു വിൽപന. ഏറ്റവും വലിയ കാർ നിർമാണകമ്പനി മാരുതി സുസുകി 13.97 ലക്ഷം കാറുകൾ വിറ്റു. മുൻകൊല്ലത്തെക്കാൾ 13% വർധന.

ഹ്യുണ്ടായ് 5 ലക്ഷം കാർ വിറ്റ് മുൻ കൊല്ലത്തെക്കാൾ 19% വളർച്ച നേടി. കമ്പനി 1.25 ലക്ഷം ക്രെറ്റയും 1.08 ലക്ഷം വെന്യൂവും വിറ്റു. ടാറ്റ മോട്ടോഴ്സ് 3.31 ലക്ഷം കാർ വിറ്റഴിച്ച് മൂന്നാം സ്ഥാനം നിലനിർത്തി. ഡിസംബറിൽ 35300 കാർ വിറ്റ് കമ്പനി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. കിയ ഇന്ത്യയിൽ വിറ്റത് 1,81,583 കാറുകളാണ്. ടൊയോട്ട 1,30,768, ഹോണ്ട 89,152, എംജി മോട്ടർ ഇന്ത്യ 40,273 എന്നിങ്ങനെ വിറ്റഴിച്ചു. ഇവരെല്ലാം മു‍ൻകൊല്ലത്തെക്കാ‍ൾ വലിയ വർധനയാണു നേടിയത്. ആഡംബര കാർ നിർമാതാവ് ഔഡി 2020ൽ വിറ്റതിന്റെ (1639) ഇരട്ടി കാർ 2021ൽ (3293) വിറ്റു.

English Summary: 2021 Car Sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com