എഡ്യുറപ്റ്റിന് ഒരു കോടിയുടെ സീഡ് ഫണ്ടിങ്

Start_Up
SHARE

കൊച്ചി ∙ മലയാളി എഡ്യു ടെക് സ്റ്റാർട്ടപ്പായ എഡ്യുറപ്റ്റിനു ഖത്തർ ആസ്ഥാനമായ ഇൻവെസ്റ്റ്മെന്റ് കൺസോർഷ്യത്തിൽ നിന്ന് ഒരു കോടി രൂപയുടെ സീഡ് ഫണ്ടിങ്. ഡിജിറ്റൽ ഹൈബ്രിഡ് കൊഹോട് (ഡിഎച്ച്സി) മാതൃകയിൽ കോഴ്സുകൾ രൂപകൽപന ചെയ്യുന്ന എഡ്യുറപ്റ്റാണ് ആദ്യമായി ജർമൻ എ1 സർട്ടിഫിക്കേഷൻ കോഴ്സ് അവതരിപ്പിച്ചതെന്നു ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജയ്സൺ അബി സാബുവും ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ബിബിൻ മാത്യുവും ലാംഗ്വേജസ് ഹെഡ് ടിജിത സാബുവും പറഞ്ഞു. നാലിലൊന്നു ചെലവിൽ കോഴ്സുകൾ ചെയ്യാൻ കഴിയുമെന്നതു വിദ്യാർഥികൾക്കു നേട്ടമാണ്. ഡിജിറ്റൽ വിഡിയോ പാഠഭാഗങ്ങളും ഓൺലൈൻ എക്സർസൈസുകളും ലൈവ് ഓൺലൈൻ ക്ലാസുകളും കോർത്തിണക്കിയാണു ഡിഎച്ച്സി കോഴ്സുകളെന്ന് അവർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS