ADVERTISEMENT

കൊച്ചി∙ 1996ൽ പ്രവർത്തനം അവസാനിപ്പിച്ച യെസ്ഡി ബ്രാൻഡ് 3 വിഭാഗം മോട്ടർസൈക്കിളുകളുമായി വിപണിയിൽ വീണ്ടുമെത്തി.  അഡ്വഞ്ചർ, സ്ക്രാംബ്ളർ, റോഡ്സ്റ്റർ എന്നീ വ്യത്യസ്ത വ്യക്തിത്വങ്ങളുള്ള 3 മോഡലുകളാണ് ‘ക്ലാസിക് ലെജൻഡ്സി’ന്റെ ഡീലർഷിപ്പ് ശൃംഖലയിൽ ഇന്നു മുതൽ ലഭിക്കുക. 

ആധുനിക– ക്ലാസിക് ശൈലിയിലുള്ള ബൈക്കുകൾക്ക് 334 സിസി എൻജിനാണെങ്കിലും ഓരോ മോഡലിനുംവേണ്ടി വ്യത്യസ്തമായി ട്യൂൺ ചെയ്തിട്ടുള്ളതിനാൽ കരുത്ത് വ്യത്യസ്തമാണ്. ഷോറൂം വില അഡ്വഞ്ചർ ശ്രേണി 2,09,900 രൂപ മുതൽ, സ്ക്രാംബ്ളർ 2,04,900 രൂപ മുതൽ, റോഡ്സ്റ്റർ 1,98,142 രൂപ മുതൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com