ADVERTISEMENT

കൊച്ചി∙ടൊയോട്ട കിർലോസ്കർ മോട്ടർ (ടികെഎം) ലൈഫ് സ്റ്റൈൽ വാഹനമായ ഹൈലക്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഓഫ്-റോഡിങ് ഡ്രൈവിനും യോജ്യമായ എസ്‌യുവിയാണ് ഇതെന്ന് കമ്പനി പറയുന്നു. ബുക്കിങ് തുടങ്ങി. ഡെലിവറി ഏപ്രിൽ മുതൽ. വില മാർച്ചിൽ പ്രഖ്യാപിക്കും. 

180ൽ അധികം രാജ്യങ്ങളിൽ രണ്ടു കോടിയിലധികം ഹൈലക്സ് വാഹനങ്ങൾ ഓടുന്നുണ്ട്. 2.8 ലീറ്റർ ഫോർ സിലിണ്ടർ ടർബോ ഡീസൽ എൻജിൻ. 500എൻഎം ടോർക്, എല്ലാ വേരിയന്റുകളിലും 4X4 ഡ്രൈവ്, 700എംഎം വാട്ടർ വേഡിങ് കപ്പാസിറ്റി തുടങ്ങിയ ഒട്ടേറെ ഫീച്ചറുകളുണ്ട്. എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് സിസ്റ്റം, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, 7 എയർബാഗുകൾ, ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ എല്ലാ വേരിയന്റിലുമുണ്ട്. www.toyotabharat.com ൽ ഓൺലൈനായോ ടൊയോട്ട ഡീലർഷിപ്പ് വഴിയോ ബുക്ക് ചെയ്യാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com