ADVERTISEMENT

ന്യൂഡൽഹി∙ ഉപഗ്രഹ ഇന്റർനെറ്റിനുള്ള സ്പെക്ട്രം എങ്ങനെ നൽകണമെന്നതു സംബന്ധിച്ച് എയർടെല്ലും റിലയൻസ് ജിയോയും തമ്മിലുള്ള പോര് മുറുകുന്നു. സ്പെക്ട്രം ലേലത്തിലൂടെ മാത്രമേ നൽകാവൂ എന്നതിന് ജിയോ ടെലികോം റെഗുലേറ്ററി അതോറിറ്റിക്കു (ട്രായ്) മുന്നിൽ നൽകിയ ഉദാഹരണം തെറ്റാണെന്ന് ഭാരതി എയർടെല്ലിനു പങ്കാളിത്തമുള്ള ഉപഗ്രഹ ഇന്റർനെറ്റ് കമ്പനി വൺവെബ് ട്രായിയെ അറിയിച്ചു. ലേലമില്ലാതെ സ്പെക്ട്രം നൽകണമെന്നാണ് എയർടെല്ലിന്റെ വാദം.

ലേലം വേണമെന്ന വാദത്തെ ന്യായീകരിക്കാനായി ബ്രസീലിലെ ലേലത്തെക്കുറിച്ച് ജിയോ സൂചിപ്പിച്ചിരുന്നു. ഇതു തെറ്റാണെന്ന് വൺവെബ് കത്തിൽ പറയുന്നു. ജിയോ പറഞ്ഞതുപോലെ മെക്സിക്കോ, തായ്‌ലൻഡ്, സൗദി എന്നിവിടങ്ങളിൽ ഉപഗ്രഹ സ്പെക്ട്രം ലേലം വരില്ലെന്നും വൺവെബ് ചൂണ്ടിക്കാട്ടി.

ഉപഗ്രഹ ഇന്റർനെറ്റിനുള്ള സ്പെക്ട്രത്തിന് ലോകത്തെവിടെയും ലേലമില്ലെന്നാണ് എയർടെല്ലിന്റെ വാദം. 

Content highllights: Airtel, JIO, Internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com