ADVERTISEMENT

ന്യൂഡൽഹി∙ സൈബർ തട്ടിപ്പുകൾ വർധിക്കുന്ന സഹാചര്യത്തിൽ ഉപയോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സർക്കുലർ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേത് എന്ന പേരിൽ എത്തുന്ന വ്യാജ എസ്എംഎസുകൾ വഴിയുള്ള തട്ടിപ്പുകൾ ഏതാനും ദിവസമായി വർധിച്ചതോടെ കേന്ദ്രസർക്കാർ ഈ മാസം ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു കാരണവശാലും വ്യക്തിവിവരങ്ങളും ബാങ്ക് വിവരങ്ങളും മറ്റൊരാളുമായി പങ്കുവയ്ക്കരുതെന്നും ആർബിഐ മുന്നറിയിപ്പ് നൽകി.

പ്രധാന തട്ടിപ്പുകൾ

∙ വിഷിങ്: ബാങ്ക്, ടെലികോം കമ്പനി, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നെന്ന മട്ടിൽ വിളിച്ച് കെവൈസി അപ്ഡേഷൻ, അക്കൗണ്ട് ബ്ലോക്കിങ് തുടങ്ങിയ വ്യാജ കാരണങ്ങൾ പറഞ്ഞ് വ്യക്തിവിവരങ്ങൾ ശേഖരിച്ചുള്ള തട്ടിപ്പ്

∙ ഫിഷിങ്: ഔദ്യോഗികമെന്നു തോന്നിപ്പിക്കുന്ന തരത്തിൽ വ്യാജ വെബ്സൈറ്റുകളും ഇമെയിലുകളും തയാറാക്കി ഉപയോക്താക്കളുടെ ലോഗിൻ വിവരങ്ങൾ അടക്കം തട്ടിയെടുക്കുക.

∙ റിമോട്ട് ആക്സസ്– പല വിധ മാർഗങ്ങളിലൂടെ പ്രത്യേക ആപ്പുകൾ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ഈ ആപ്പിലൂടെ വിവരങ്ങൾ ചോർത്തി തട്ടിപ്പ് നടത്തുന്ന രീതി.

∙ കലക്‌ഷൻ റിക്വസ്റ്റ്– ഗൂഗിൾ പേ, ഭീം യുപിഐ, പേയ്ടിഎം പോലെയുള്ള യുപിഐ സേവനങ്ങളിൽ പണം ഇങ്ങോട്ട് ആവശ്യപ്പെടുന്ന കലക്‌ഷൻ റിക്വസ്റ്റ് അയയ്ക്കുന്നു. എന്നാൽ ഈ റിക്വസ്റ്റ് നമുക്ക് പണം ലഭിക്കാനുള്ള വഴിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന രീതി.

∙ വ്യാജ നമ്പറുകൾ– ബാങ്കുകൾ/ഇ–വോലറ്റുകൾ എന്നിവയുടെ കസ്റ്റമർ കെയർ നമ്പർ എന്ന മട്ടിൽ വ്യാജ നമ്പറുകൾ പോസ്റ്റ് ചെയ്തുള്ള തട്ടിപ്പ്.

Content highlights: Cyber crime, Reserve Bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com