ബാങ്ക് വായ്പ എഴുത്തിത്തള്ളാൻ കേരളത്തിനു കഴിയില്ല: മന്ത്രി ബാലഗോപാൽ
Mail This Article
×
തിരുവനന്തപുരം ∙ ബാങ്കുകൾ കേന്ദ്ര സർക്കാരിനു കീഴിലായതിനാൽ, കോവിഡ് പ്രതിസന്ധി മൂലം കഷ്ടപ്പെടുന്നവരുടെ വായ്പ എഴുതിത്തള്ളാൻ കേരളത്തിനു കഴിയില്ലെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. കൃഷി വായ്പകളടക്കം എഴുതിത്തള്ളണമെന്ന് ടി.സിദ്ദീഖിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി നൽകുകയായിരുന്നു മന്ത്രി. സഹകരണ ബാങ്കുകളിൽ നിന്നു വായ്പയെടുത്തു തിരിച്ചടവ് മുടക്കിയവർക്ക് ഇളവുകളോടെ തിരിച്ചടയ്ക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ നീട്ടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.