ADVERTISEMENT

ന്യൂഡൽഹി∙ഫെബ്രുവരിയിലെ കാർ വിൽപനയ്ക്ക് സമ്മിശ്ര പ്രതികരണം. മാരുതി, ഹ്യുണ്ടായ്, ടൊയോട്ട, ഹോണ്ട എന്നിവയ്ക്ക് കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് വിൽപന കുറഞ്ഞപ്പോൾ മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, എംജി, സ്കോഡ, നിസ്സാൻ എന്നിവയ്ക്കു വിൽപനയിൽ വർധന നേടാനായി. 

മാരുതി സുസുക്കി

കഴിഞ്ഞ വർഷത്തെയും  ഈ വർഷത്തെയും ഫെബ്രുവരിയിലെ ആകെ വിൽപനയിൽ 413 കാറുകളുടെ നേരിയ കുറവ്. കഴിഞ്ഞ മാസം വിറ്റത് 1,64,056 കാറുകൾ. 2021 ഫെബ്രുവരിയിൽ 1,64,469. കഴിഞ്ഞമാസം ആഭ്യന്തര വിപണിയിലെ വിൽപനയിൽ 8.46% കുറവുണ്ടായി. ഇലക്ട്രോണിക് ഘടകങ്ങളുടെ ക്ഷാമം വിൽപനയെ ഒരളവോളം ബാധിച്ചിട്ടുണ്ട്. 2021 ഫെബ്രുവരിയിൽ 11,486 കാറുകൾ കയറ്റി അയച്ചപ്പോൾ കഴിഞ്ഞമാസം 24,021കാറുകളാണ് കയറ്റുമതി ചെയ്തത്. 

മഹീന്ദ്ര

വിൽപനയിൽ 89% കുതിപ്പ്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ 28,777 വാഹനങ്ങൾ വിറ്റപ്പോൾ കഴിഞ്ഞമാസം വിറ്റത് 54,455 എണ്ണം. യാത്രാ വാഹനങ്ങളുടെയും ചരക്കു വാഹനങ്ങളുടെയും വിൽപന 80% മുതൽ100% വരെ വർധിച്ചു. 

ടാറ്റ മോട്ടോഴ്സ്

ആഭ്യന്തര വിപണിയിൽ 27% വർധനയോടെ വിറ്റഴിച്ചത് 73,875 വാഹനങ്ങൾ. 2021 ഫെബ്രുവരിയിൽ വിറ്റത് 58,366. ആഭ്യന്തര വിപണിയിൽ കാറുകളുടെ വിൽപനയിൽ വർധന 47%. വിറ്റത് 39,981 എണ്ണം. ചരക്കുവാഹനങ്ങളുടെ വിൽപനയിലും 9% നേട്ടമുണ്ട്. കഴിഞ്ഞമാസം 33,894 യൂണിറ്റുകൾ വിറ്റു. 

ഹ്യുണ്ടായ്

ആകെ വിൽപനയിൽ 14% വിൽപന ഇടിവ്. 2021 ഫെബ്രുവരിയിൽ 61,800 കാറുകൾ വിറ്റയിടത്ത് കഴിഞ്ഞമാസം വിൽക്കാനായത് 53,159 എണ്ണം. ആഭ്യന്തര വിപണിയിൽ വിൽപനക്കുറവ് 14.6%. കയറ്റുമതിയിലും 10.7% ഇടിവുണ്ട്. 

എംജി, സ്കോഡ, നിസ്സാൻ 

എംജിക്ക് 5% വിൽപന നേട്ടം. 4528 കാറുകൾ. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ വിറ്റത് 4,329 എണ്ണം. സ്കോഡയുടെ വിൽപന അഞ്ചു മടങ്ങാണ് വർധിച്ചത്. 2021 ഫെബ്രുവരിയിൽ വെറും 853 യൂണിറ്റുകൾ വിറ്റ സ്ഥാനത്ത് കഴിഞ്ഞമാസം 4503 കാറുകൾ വിറ്റു. എസ്‌യുവി കുഷാക് ആണ് ഈ കുതിപ്പിനു കാരണം. നിസ്സാൻ ഇന്ത്യ കഴിഞ്ഞമാസം വിറ്റത് 6,662 കാറുകൾ. 2021 ഫെബ്രുവരിയിൽ 4,244 യൂണിറ്റുകൾ. വർധന 57%. 

ടൊയോട്ട, ഹോണ്ട

ടൊയോട്ട കിർലോസ്കർ മോട്ടറിന് 38% വിൽപന ഇടിവ്. 8,745 കാറുകൾ വിറ്റു. 2021 ഫെബ്രുവരിയിൽ 14,075 കാറുകളായിരുന്നു വിറ്റത്. ഹോണ്ട കാർസ് ഇന്ത്യയ്ക്ക് ഇടിവ് 23%. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 9,324 കാറുകൾ വിറ്റപ്പോൾ കഴിഞ്ഞമാസം അത് 7,187 കാറുകളായി ചുരുങ്ങി.

Content highlights: Car sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com