ADVERTISEMENT

ന്യൂഡൽഹി∙ ഹൈഡ്രജൻ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യത്തെ ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനം(എഫ്സിഇവി) ടൊയോട്ട മിറായ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അവതരിപ്പിച്ചു. ഇന്ത്യയിൽ ഇത്തരത്തിലുള്ള വാഹനങ്ങൾക്കായുള്ള പരിതസ്ഥിതി രൂപീകരിക്കാൻ പരീക്ഷണാടിസ്ഥാനത്തിലാണ് അവതരണം. ഒറ്റത്തവണ ചാർജ് ചെയ്താൽ 650 കിലോമീറ്റർ ഓടുമെന്ന് ടൊയോട്ട പറഞ്ഞു. 

ചാർജ് ചെയ്യാൻ 5 മിനിറ്റ്  മതി. ടൊയോട്ട കിർലോസ്കർ മോട്ടറും ഇന്റർനാഷനൽ സെന്റർ ഫോർ ഓട്ടമോട്ടീവ് ടെക്നോളജിയും(ഐസിഎടി) സംയുക്തമായുള്ളതാണ് പദ്ധതി. ഇന്ത്യൻ റോഡുകളിലും കാലാവസ്ഥയിലും വാഹനത്തിന്റെ പ്രകടനം നിരീക്ഷിക്കും. 2014ൽ ലോകവിപണിയിൽ അവതരിപ്പിക്കപ്പെട്ട മിറായ്‌യുടെ രണ്ടാം തലമുറയാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

Content highlights: Toyoto mirai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com