ആരോഗ്യ സ്റ്റാർട്ടപ്പിൽ 23 കോടി രൂപ നിക്ഷേപം
Mail This Article
കൊച്ചി ∙ തൃശൂർ ആസ്ഥാനമായ ഹെൽത് കെയർ സ്റ്റാർട്ടപ്പായ ടിയടെക് ഹെൽത് ടെക്നോളജീസിൽ 30 ലക്ഷം ഡോളറിന്റെ (ഏതാണ്ട് 23 കോടി രൂപ) നിക്ഷേപം. ആഫ്രിക്കയിലെ ബോട്‌സ്വാന ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സംരംഭകൻ ബൽറാം ഒറ്റപ്പത്താണു നിക്ഷേപകൻ. ഫാർമസി, ആരോഗ്യ മേഖലകളിൽ ഇന്ത്യയിലും വിദേശത്തും അദ്ദേഹത്തിനു സംരംഭങ്ങളുണ്ട്. ആഫ്രിക്കയിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ചോപ്പീസ് ഗ്രൂപ്പ് സിഇഒ തൃശൂർ സ്വദേശി രാമചന്ദ്രൻ ഒറ്റപ്പത്തിന്റെ മകനാണ്.
കേരള സ്റ്റാർട്ടപ് മിഷന്റെ പിന്തുണയോടെ 2015 ൽ ഡോ.രമേഷ് മാധവനും ജിതിൻ രഞ്ജിത്തും ചേർന്നു സ്ഥാപിച്ച ടിയടെക് ആരോഗ്യമേഖലയ്ക്കായി ഡിജിറ്റൽ സൊലൂഷൻസ് ലഭ്യമാക്കി വരികയാണ്. എച്ച്ഐഎസ് സൊലൂഷൻസ്, ടെലി മെഡിസിൻ, ഇൻഷുറൻസ്, ബില്ലിങ് സൊലൂഷൻസ് എന്നിവയെല്ലാം ഇതിൽപെടുന്നു. തൃശൂർ, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിൽ ഓഫിസുകളുള്ള ടിയടെക് ഇന്ത്യയ്ക്കു പുറമേ, യുഎസ്, യൂറോപ്പ്, ആഫ്രിക്കൻ രാജ്യങ്ങളിലെ ആരോഗ്യമേഖലയ്ക്കും സോഫ്റ്റ്‌വെയർ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.
Content highlights: health startup