ADVERTISEMENT

കൊച്ചി∙ ഭവന വായ്പ വിതരണത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 5 ഹൗസിങ് ഫിനാൻസ് കമ്പനി (എച്ച്എഫ്‌സി)കളുമായി സഹ വായ്പ കരാറിലെത്തി. പിഎൻബി ഹൗസിങ് ഫിനാൻസ് ലിമിറ്റഡ്, ഐഐഎഫ്എൽ ഹോം ഫിനാൻസ് ലിമിറ്റഡ്, ശ്രീറാം ഹൗസിങ് ഫിനാൻസ് ലിമിറ്റഡ്, എഡൽവീസ് ഹൗസിങ് ഫിനാൻസ് ലിമിറ്റഡ്, കാപ്രി ഗ്ലോബൽ ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്നിവയാണ് കമ്പനികൾ. 

വായ്പ സേവനങ്ങൾക്കായി പരിഗണിക്കപ്പെടാതെ പോകുന്നതും വേണ്ടത്ര വായ്പ ലഭ്യമല്ലാത്തതുമായ, ദുർബലമായ വിഭാഗങ്ങൾക്ക്, ആർബിഐയുടെ മാർഗ നിർദേശ പ്രകാരം, ഭവന വായ്പ ലഭ്യമാക്കുകയാണ് ഇതിലൂടെ ബാങ്ക് ലക്ഷ്യമിടുന്നതെന്ന് എസ്ബിഐ ചെയർമാൻ ദിനേശ് ഖാര പറഞ്ഞു. 2024ൽ എല്ലാവർക്കും വീട് എന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിനായി, ചെറിയ വീടുകൾ വാങ്ങുന്നവർക്ക് താങ്ങാവുന്ന വായ്പ ലഭ്യമാക്കുന്നതിനാണ് ശ്രമം. കൂടുതൽ എച്ച്എഫ്‌സികളുമായി വായ്പ സഹകരണത്തിന് ശ്രമിക്കുകയുമാണ് എസ്ബിഐ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com