ADVERTISEMENT

മുംബൈ∙ ടാറ്റ ഗ്രൂപ്പ്, ഗ്രൂപ്പിലെ എല്ലാ ബ്രാൻഡുകളുടെയും ഉൽപന്നങ്ങളും സേവനങ്ങളും ഉൾപ്പെടുത്തിയ സൂപ്പർ ആപ് ‘ടാറ്റ ന്യൂ’ (Tata Neu) പുറത്തിറക്കി. ഓൺലൈൻ വാണിജ്യ രംഗത്ത് വൻ കുതിപ്പു ലക്ഷ്യമിട്ടുള്ള നീക്കമാണിത്. വിവിധ ഉൽപന്ന വിഭാഗങ്ങളിലെ ബ്രാൻഡുകൾ ഒറ്റ ആപ്പിൽ ആക്കുന്ന സൂപ്പർ ആപ് ഇന്ത്യയിൽ ആദ്യമാണെന്ന് ടാറ്റ ഗ്രൂപ്പ് അവകാശപ്പെട്ടു. 

നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന ബിഗ് ബാസ്കറ്റ്, മരുന്നു വിൽക്കുന്ന 1എംജി, ഇലക്ട്രോണിക് ഉപകരണങ്ങൾക്കായുള്ള ക്രോമ, താജ് ഉൾപ്പെടെയുള്ള ഹോട്ടൽ ബിസിനസ് നടത്തുന്ന ഐഎച്ച്സിഎൽ, സ്റ്റാർബക്സ് ഫുഡ് ബ്രാൻഡ്, ടാറ്റ ക്ലിക്, വെസ്റ്റ്സൈഡ് ഫാഷൻ, എയർഏഷ്യഇന്ത്യ എയർലൈൻ എന്നിവയൊക്കെ ഈ ഒറ്റ ആപ്പിൽ ലഭ്യമാകും. വിസ്താര, എയർഇന്ത്യ എന്നീ എയർലൈനുകൾ, ടാറ്റ മോട്ടോഴ്സ്, ടൈറ്റൻ, തനിഷ്ക് എന്നിവ ഉടൻ ആപ്പിൽ ഉൾപ്പെടുത്തുമെന്നും ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ പറഞ്ഞു. ആപ് വഴി നടത്തുന്ന ഓരോ ഇടപാടിനും റിവാർഡ് പോയിന്റ് ആയ ന്യൂ കോയിൻ ലഭിക്കും. ഇത് പിന്നീടുള്ള ഇടപാടുകളിൽ പണത്തിനു പകരമായി ഉപയോഗിക്കാനാകും. 

യൂട്ടിലിറ്റി ബിൽ തുക അടയ്ക്കാനും ആപ് ഉപയോഗപ്പെടുത്താം. ആൻഡ‍്രോയ്സ് പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ടാറ്റ ന്യൂ ഡൗൺലോഡിനു ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com