ADVERTISEMENT

കൊച്ചി∙ പ്രഥമ ഓഹരി വിൽപനയ്‌ക്കൊരുങ്ങുന്ന(ഐപിഒ) ലൈഫ് ഇൻഷുറൻസ് കോർപറേഷന് മികച്ച വാർഷിക വളർച്ച. 2021-22 സാമ്പത്തിക വർഷം മൊത്തം ഗ്രൂപ്പ് പോളിസികളിൽ (ജിആർപി) 12.66% വർധന നേടി. 1.44 ലക്ഷം കോടി രൂപയുടെ ഗ്രൂപ്പ് പോളിസികളാണ് എൽഐസി വിറ്റത്. മുൻ വർഷം 1.28 ലക്ഷം കോടി ആയിരുന്നു. 2021-22 ൽ ആകെ 2.17 കോടി ഇൻഷുറൻസ് പോളിസി വിറ്റു. മുൻ വർഷം ഇത് 2.10 കോടി. ഇൻഷുറൻസ് പോളിസി വിൽപനയിൽ 3.54% വളർച്ച നേടി. 

വിപണി വിഹിതം 74.51%ൽ നിന്ന് 74.60% ആയി. വ്യക്തിഗത നോൺ-സിംഗിൾ പ്രീമിയം ഇൻഷുറൻസ്  8.82% വർധിച്ച് 30,015.74 കോടി രൂപയിലെത്തി. വ്യക്തിഗത സിംഗിൾ പ്രീമിയം 61% വർധിച്ച് 4,018.33 കോടി രൂപയാണ്. എൽഐസിയുടെ ജിആർപി വളർച്ചയിലുള്ള വർധന 59.50%. നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ തന്നെ എൽഐസിയുടെ ഐപിഒ നടക്കുമെന്നാണു പ്രതീക്ഷ.

English Summary: Increase in annual growth of LIC group policies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com