ADVERTISEMENT
ന്യൂഡൽഹി∙ 5ജി സ്പെക്ട്രം ലേലം ജൂൺ ആദ്യമുണ്ടാകുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. സ്പെക്ട്രം ലേലം സംബന്ധിച്ച ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ശുപാർശ ടെലികോം വകുപ്പിന്റെ ഭാഗമായ ‍ഡിജിറ്റൽ കമ്യൂണിക്കേഷൻ കമ്മിഷൻ (ഡിസിസി) ഇന്ന് പരിഗണിച്ചേക്കും. ട്രായിയിൽ നിന്ന് കൂടുതൽ വ്യക്തതയും തേടിയേക്കും. ഡിസിസി ഇതിൽ തീരുമാനമെടുക്കുകയും കേന്ദ്രമന്ത്രിസഭയുടെ അന്തിമ അനുമതിക്കായി അയയ്ക്കുകയും ചെയ്യും. ഇതിനു ശേഷം 45 മുതൽ 60 ദിവസത്തിനുള്ളിൽ ലേലം പൂർത്തിയാക്കും. ഓഗസ്റ്റ് 15ന് 5ജി ആരംഭിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ടെലികോം റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ച തുകയിൽ കമ്പനികൾ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com