ADVERTISEMENT
ചെന്നൈ ∙  ടയർ ഉൽപാദന മേഖലയിലെ പ്രമുഖരായ എംആർഎഫിന്റെ നാലാം പാദത്തിൽ പ്രവർത്തന വരുമാനം  4,816.46 കോടി രൂപയിൽ നിന്ന് 5,304.82 കോടി രൂപയായി ഉയർന്നു. 2022 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ ലാഭം 165.21 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കമ്പനിയുടെ ലാഭം 332.15 കോടി രൂപയായിരുന്നു. അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധന ലാഭത്തെ ബാധിച്ചതായി കമ്പനി വ്യക്തമാക്കി. ഓഹരി ഒന്നിന് 144 രൂപ അന്തിമ ലാഭവിഹിതം ശുപാർശ ചെയ്തിട്ടുണ്ട്. 2022 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ നാലു പാദങ്ങളിലുമായി കമ്പനിക്ക് മൊത്തം 19304.43 കോടി രൂപയുടെ വരുമാനമുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷം 16128.58 കോടിയായിരുന്നു വരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com