ന്യൂഡൽഹി ∙ ഇന്നു രാവിലെ 9നു സ്റ്റോക് എക്സ്ചേഞ്ചുകളിൽ എൽഐസി ഓഹരി ലിസ്റ്റ് ചെയ്താൽ 9.45 വരെ പ്രീ–ഓപ്പണിങ് പീരിയഡായിരിക്കും. ഈ സമയത്ത് എൽഐസി ഓഹരി ക്രയവിക്രയം ചെയ്യാനാകില്ല. പകരം ഐപിഒയിലൂടെ ഓഹരി വാങ്ങിയവർക്ക് ആവശ്യമെങ്കിൽ അവ വിൽക്കാൻ 'സെൽ' ഓർഡറും വാങ്ങാൻ താൽപര്യമുള്ളവർക്ക് 'ബൈ' ഓർഡറും നൽകാം.

ഓർഡറിൽ വച്ച വില ലിസ്റ്റിങ് വിലയ്ക്കു തുല്യമോ അതിലധികമോ ആണെങ്കിൽ ഇടപാട് നടക്കും. കുറവാണെങ്കിൽ റദ്ദാകും.ഐപിഒയിൽ വാങ്ങിയ തുകയേക്കാൾ കൂടുതലാണിതെങ്കിൽ ഇതിനെ ലിസ്റ്റിങ് ഗെയിൻ എന്നു വിളിക്കും. രാവിലെ 10ന് ശേഷം സാധാരണ നിലയിൽ ഓഹരി ക്രയവിക്രയം നടക്കും.