ഓഹരിവിപണിക്ക് ആശ്വാസദിനം

stock-market
ഫയല്‍ ചിത്രം
SHARE

മുംബൈ∙ തുടർച്ചയായ ആറു വ്യാപാരദിനങ്ങളിലെ നഷ്ടങ്ങൾക്കൊടുവിൽ ഓട്ടോ, ബാങ്ക് ഓഹരികളുടെ കരുത്തിൽ  വിപണിക്ക് നേരിയ ആശ്വാസം. സെൻസെക്സ് ഇന്നലെ ചാഞ്ചാട്ടത്തിനൊടുവിൽ 180.22 പോയിന്റ് ഉയർന്ന് 52,973.84ൽ ആണ് ക്ലോസ് ചെയ്തത്. വ്യാപാരം തുടങ്ങിയ ആദ്യ മണിക്കൂറുകളിൽ 634 പോയിന്റ് വരെ കുതിച്ചുകയറി. ഐടി സ്റ്റോക്കുകളിൽ അടക്കം നിക്ഷേപകർ ലാഭമെടുത്തതോടെ ഉയർന്ന നേട്ടം നിലനിർത്താനായില്ല.

നിഫ്റ്റി 60.15 പോയിന്റ് നേട്ടത്തോടെ 15,842.30ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരി വിറ്റഴിച്ചതിനെ തുടർന്ന് ആറു ദിവസങ്ങളിലായി സെൻസെക്സിനും നിഫ്റ്റിക്കും ഉണ്ടായ നഷ്ടം അഞ്ചു ശതമാനത്തിലേറെയാണ്. വെള്ളിയാഴ്ച മാത്രം 3,780.08 കോടിയുടെ ഓഹരികൾ അവർ വിറ്റു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS